Latest News

എന്നെ ചതിച്ചത് അജയ് ദേവ്ഗണ്‍: തബു; എന്നെ കൂടെ കൊണ്ടുനടന്ന ശേഷം കജോളിനെ അജയ് ദേവ്ഗണ്‍ കെട്ടിയെന്ന് തബു

Malayalilife
എന്നെ ചതിച്ചത് അജയ് ദേവ്ഗണ്‍: തബു;  എന്നെ കൂടെ കൊണ്ടുനടന്ന ശേഷം കജോളിനെ അജയ് ദേവ്ഗണ്‍ കെട്ടിയെന്ന് തബു

മിഴില്‍ കാതല്‍ദേശം, തായിന്‍മണിക്കൊടി, സ്നേഹിതിയെ, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്നീ ചിത്രങ്ങളും മലയാളത്തില്‍ കാപാനി, കവര്‍‌സ്റ്റോറി, രാക്കിളിപ്പാട്ട് തുടങ്ങിയ നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ച പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ബോളിവുഡ് താരം തബു. 46 കാരിയായ ഇവര്‍ ഇപ്പോഴും അവിവാഹിതയാണ്. വിവാഹം കഴിക്കാത്തതിന് ബോളിവുഡിലെ ഒരു പ്രമുഖ നടനാണ് കാരണമെന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

തബു വിവാഹം കഴിക്കാത്തത് എന്തുകൊണ്ടെന്ന് ചോദിക്കുന്നവരോട് ഒറ്റയ്ക്ക് ജീവിക്കുന്നത് ഒരു സുഖമാണെന്നാണ് അവര്‍ മറുപടി പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ സിനിമാപ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം യഥാര്‍ഥ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ്. തന്റെ വിവാഹം എന്ന സ്വപ്നം ഇല്ലാതാക്കിയത് ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് നടന്‍ അജയ് ദേവ് ഗണ്‍ ആണെന്നാണ് നടി പറയുന്നത്. 

തബു സിനിമാരംഗത്ത് വന്നപ്പോള്‍ കാമുകനായി ഒപ്പം നിന്നയാളായിരുന്നു നടനെന്നും താരം പറയുന്നു. 20 വര്‍ഷത്തോളം ഇരുവരും പ്രണയത്തിലായിരുന്നു. ഏറെ വിവാദമുണ്ടാക്കിയ ബന്ധമായിരുന്നു ഇത്. എന്നാല്‍ ഇയാള്‍ തന്നെ ചതിച്ചുവെന്നും കജോളിനെ വിവാഹം ചെയ്തു എന്നുമാണ് താരം പറഞ്ഞിരിക്കുന്നത്. അയാളെ വിവാഹം ചെയ്യാത്തതിനാല്‍ തനിക്ക് നിരാശയില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ വിവാഹമെന്ന ചിന്ത ഇല്ലെന്നും നടി വ്യക്തമാക്കി.

Read more topics: # thabu,# ajay devgan,# kajol
thabu-ajay-devgan-kajol

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES