Latest News

പാചകം പോയിട്ട് ഒരു പാത്രം വെള്ളം തിളപ്പിക്കുന്നതു പോലും അപൂര്‍വമാണ്; ഭാര്യയായ കാജോളിനെ കുറിച്ച് വെളിപ്പെടുത്തി അജയ് ദേവ്ഗണ്‍

Malayalilife
 പാചകം പോയിട്ട് ഒരു പാത്രം വെള്ളം തിളപ്പിക്കുന്നതു പോലും അപൂര്‍വമാണ്; ഭാര്യയായ കാജോളിനെ കുറിച്ച് വെളിപ്പെടുത്തി അജയ് ദേവ്ഗണ്‍

ബോളിവുഡിലെ എവര്‍ ഗ്രീന്‍ ബ്യൂട്ടിക്വീനായ കാജോളും-അജയ് ദേവ്ഗണ്‍ും
 ഏറെ ആരാധകരുള്ള താര ദമ്പതികളാണ് . ഇരുവരും  തങ്ങളുടെ പുത്തന്‍ വിശേഷങ്ങള്‍ എല്ലാം സമുഹമാധ്യമങ്ങള്‍ വഴി പങ്കുവയ്ക്കാറുണ്ട് . എന്നാല്‍ ഇപ്പോള്‍ ഇരുവരും തങ്ങളുടെ ഇഷ്ടഭക്ഷണങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് ഇപ്പോള്‍ . താന്‍ പാചകകാര്യത്തില്‍ ഒരു വട്ടപ്പൂജ്യമാണെന്നു തുറന്നു പറഞ്ഞ കജോള്‍ ഒരു മികച്ച കുക്കാണ് അജയ് എന്ന് അഭിപ്രായപ്പെടുകയും ചെയ്തു. 

അജയ് ഇപ്പോള്‍ തിരക്കായതിനാല്‍ ഒന്നും തന്നെ ചെയ്യാറില്ല എന്ന് കജോള്‍ പറയുമ്പോള്‍ പാചകം പോയിട്ട് ഒരു പാത്രം വെള്ളം തിളപ്പിക്കുന്നതു പോലും ഭാര്യയായ കജോള്‍ ചെയ്യുന്നത് അപൂര്‍വ്വമാണ് എന്ന്  അജയ് പറയുന്നു .  പഞ്ചാബി രീതിയിലുള്ള ഭക്ഷണങ്ങളാണ് വീട്ടില്‍ മുന്‍പൊക്കെ ഉണ്ടാക്കിയിരുന്നത് . അജയ്യുടെ അമ്മയ്ക്കും തനിക്കും ഒരുപോലെ പ്രിയമുളള ഒന്നാണ് ഞണ്ട് .  ഞണ്ടുകറി ഒന്നരമണിക്കൂറെങ്കിലും എടുത്ത് ആസ്വദിച്ച്  കഴിക്കുന്നവരാണ് തങ്ങളെന്നും കജോള്‍ പറഞ്ഞു .

സുഷി പോലുള്ള ജാപ്പനീസ് ഭക്ഷണങ്ങളോടാണ് മകള്‍ക്ക് പ്രിയമെങ്കില്‍ പഞ്ചാബി വിഭവങ്ങളോടാണ് മകന് പ്രിയം. വ്യത്യസ്തമായ വിഭവങ്ങള്‍ പരീക്ഷിച്ച് നോക്കിയപ്പോള്‍ ഞങ്ങള്‍ക്ക്് ഏറെ ഇഷ്ടമായത്  ഒച്ചാണെന്നും അതോടൊപ്പം തവള കൊണ്ടുണ്ടാക്കിയ ഡിഷുകളും ഇഷ്ടമാണെന്നും താരങ്ങള്‍ വ്യക്തമാക്കി . 


 

ajay devgan says about her wife kajol

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES