'എ സ്യൂട്ടബിള്‍ ബോയ്' ഫസ്റ്റ്‌ലുക്ക് റിലീസ് ചെയ്തു; തബു, ഇഷാന്‍ ഖട്ടെര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങള്‍

Malayalilife
 'എ സ്യൂട്ടബിള്‍ ബോയ്' ഫസ്റ്റ്‌ലുക്ക് റിലീസ് ചെയ്തു;  തബു, ഇഷാന്‍ ഖട്ടെര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങള്‍

തബു, ഇഷാന്‍ ഖട്ടെര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മീര നായര്‍ ഒരുക്കുന്ന ടിവി സീരിസ് 'എ സ്യൂട്ടബിള്‍ ബോയ്' ഫസ്റ്റ്‌ലുക്ക് റിലീസ് ചെയ്തു. വിക്രം സേത് ഇതേപേരില്‍ എഴുതിയ നോവലിന്റെ ടിവി അഡാപ്‌റ്റേഷനാണ് ഈ സീരിസ്. 
1951 ല്‍ ഇന്ത്യ് ഒരു സ്വതന്ത്ര രാഷ്ട്രമെന്ന നിലയില്‍സ്വന്തം സ്വത്വം രൂപപ്പെടുത്തുകയും ആദ്യമായി തിരഞ്ഞെടുപ്പിനെ നേരിടുകയും ചെയ്യുന്ന അവസരത്തില്‍, ഒരു യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയുടെ കഥയാണ് നോവലായിരുന്നു 'എ സ്യൂട്ടബിള്‍ ബോയ്' .ചി്ത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത് തബുവും ഇഷാനുമാണ് മാന്‍ കപൂര്‍ എന്ന കഥാപാത്രമായി ഇഷാനും സയീദ ഭായിയായി തബുവും എത്തുന്നു.

ബിബിസി വണ്‍ ആണ് പ്രൊഡക്ഷന്‍. ആറ് ഭാഗങ്ങളായാകും ചിത്രം എത്തുക.തന്യ മണിക്തല, രസിക ദുഗല്‍, ഷഹന ഗോസ്വാമി, നമിത് ദാസ് എന്നിവരാണ് മറ്റുതാരങ്ങള്‍.
 

Read more topics: # suitable boy ishan and ,# thabu
suitable boy ishan and thabu

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES