Latest News

 പ്രമുഖ തമിഴ് സിനിമാ-സീരിയല്‍ നടി റിയമിഖ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍......!

Malayalilife
 പ്രമുഖ തമിഴ് സിനിമാ-സീരിയല്‍ നടി റിയമിഖ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍......!

തമിഴ് സിനിമാ രംഗത്തും സീരിയല്‍ രംഗത്തും മികച്ച അഭിനയം കാഴ്ച വെച്ച് നടിയായ റിയ മിഖയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സഹോദരനും നടിയും ഒരുമിച്ച് താമസിക്കുന്ന് ഫ്‌ളാറ്റില്‍ വെച്ചാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. റിയയുടെ മരണത്തില്‍ സംശയത്തിന്റെ അടിസ്ഥാനത്തില്‍ കാമുകന്‍ ദിനേശിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സീരിയലുകളിലൂടെ പ്രശസ്താണ് റിയയെന്ന് 26 കാരി. ചൊവ്വാഴ്ചയ്ക്ക് ശേഷം റിയയെ കണ്ടിട്ടില്ലെന്നാണ് ദിനേശ് പൊലീസിനോട് പറഞ്ഞത്. റിയയെ കാണാനില്ലെന്ന് മനസ്സിലായതോടെ റിയയുടെ സഹോദരന്‍ പ്രകാശിനെയും വിളിച്ച് കണ്ടെത്താന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് സഹോദരന്റെ വീട്ടിലെത്തിയപ്പോള്‍ അവിടെ തൂങ്ങി മരിച്ച നിലയില്‍ റിയയെ കണ്ടെത്തിയത്. 


ആറുമാസത്തോളമായി ദിനേശും റിയയും പ്രണയത്തിലായിരുന്നു. അടുത്തിടെ ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ചോദ്യം ചെയ്യാനാണ് പൊലീസ് കാമുകനെ വിളിച്ചുവരുത്തിയത്. ദിനേശുമായി വഴക്കിട്ടതിനെ തുടര്‍ന്നാണ് നടി ആത്മഹത്യ ചെയ്തതതെന്ന സംശയത്തിലാണ് പൊലീസ്.


 

tamil,film serial actress,Riya Mika,committed suicide

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക