ദുല്‍ഖറിന്റെ നായികയായി കല്ല്യാണി പ്രിയദര്‍ശന്‍ എത്തുന്നു....!

Malayalilife
ദുല്‍ഖറിന്റെ നായികയായി കല്ല്യാണി പ്രിയദര്‍ശന്‍ എത്തുന്നു....!

ഇന്ത്യന്‍  സിനിമയില്‍  തന്നെ അതുല്ല്യനായ സംവിധായകരില്‍ ഒരാളാണ് പ്രിയദര്‍ശന്‍. മലയാളികള്‍ക്ക് എന്നും ഓര്‍ക്കാവുന്ന ഒരുപാട് മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകന്‍. ലിസിയുടെയും പ്രിയദര്‍ശന്റെ മകള്‍ കല്ല്യാണിയും ഇപ്പോള്‍ സിനിമാ രംഗത്ത് കാലുറപ്പിക്കുകയാണ്. 2017 തെലുങ്ക് ചിത്രമായ ഹലോ യിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന താരപുത്രി അടുത്തതായി ദുല്‍ഖര്‍ സല്‍മാന്റെ നായികയാവുകയാണ്.

മലയാളത്തിന്റെ പ്രിയ രണ്ടു താരങ്ങളാണ് നസ്രിയയും ജനീലയും. എന്നാല്‍ ഇപ്പോള്‍ അവര്‍ക്ക് പകരക്കാരിയായി തെന്നിന്ത്യ കീഴടക്കാന്‍ ഒരുങ്ങുകയാണ് യുവനടി കല്യാണി പ്രിയദര്‍ശന്‍. പുതിയ തമിഴ് ചിത്രത്തിലാണ് ദുല്‍ഖറും കല്ല്യാണിയും ഒന്നിക്കുന്നത്. താനാഗ്രഹിച്ചത് നസ്രിയയെയോ ജനീലിയയെയോ പോലുള്ള നായികമാരെയാണെന്നും എന്നാല്‍ ഒരു ഫ്രഷ് ഫെയ്സാണ് തിരഞ്ഞെതെന്നും കല്ല്യാണിയില്‍ അത് കണ്ടെന്നും കാര്‍ത്തിക് പറയുന്നു.

മൂന്നുപേരാണ് ചിത്രത്തില്‍ നായികമാര്‍. കല്യാണിയെക്കൂടാതെ കൃതി സനോണാണ് മറ്റൊരുനായിക. തമിഴ് നടിയും മോഡലുമായ നിവേദ പേതുരാജ് ചിത്രത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്.


 

dulquer salmaan,Kalyani Priyadarshan,new movie,tamil

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES