സോഷ്യല്‍ മീഡിയ ആഘോഷമാക്കിയ വിവാഹമായിരുന്നു സിനിമാ സീരിയല്‍ താരങ്ങളായ സ്വാസികയുടേയും പ്രേമിന്റെയും. കഴിഞ്ഞ വര്‍ഷം ജനുവരി 26ന് ആയിരുന്നു കല്യാണം. കടല്‍ത്തീരത്ത് വച്ച് അസ്തമയ സൂര്യനെ സാക്ഷി നിര്‍ത്തി സ്വാസികയുടെ കഴുത്തില്‍ പ്രേം താലികെട്ടിയിട്ട് ഒരു വര്‍ഷം തികയവേ ഇപ്പോഴിതാ, ഇരുവരും വീണ്ടും വിവാഹിതരായിരിക്കുകയാണ്. ഇക്കുറി തമിഴ് വിവാഹ സ്റ്റൈലിലാണ് ഇവര്‍ ഒരുങ്ങിയതും വിവാഹിതരായതും എല്ലാം. അതിന്റെ വീഡിയോ സ്വാസിക പങ്കുവച്ചതോടെയാണ് ഈ വിശേഷം ആരാധകര്‍ അറിഞ്ഞത്. നീല ബോര്‍ഡറുള്ള വയലറ്റ് സാരിയില്‍ സര്‍വ്വാഭരണ ഭൂഷിതയായ സ്വാസികയുടെ കഴുത്തില്‍ അഗ്‌നിസാക്ഷിയാക്കി പ്രേം താലികെട്ടുന്നതും കൂപ്പുകൈകളോടെ സ്വാസിക ഇരിക്കുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് പ്രേമിന്റെ കൈപിടിച്ച് നാണത്തോടെ അഗ്‌നിയെ വലം വച്ച ശേഷം സ്വാസികയുടെ വിരലില്‍ പ്രേമം മിഞ്ചിയണിയിക്കുകയും ചെയ്യുന്നുണ്ട്. തുടര്‍ന്ന് ഇരുവരും ചേര്‍ന്നുള്ള സ്നേഹനിമിഷങ്ങളും മറ്റു ചടങ്ങുകളും എല്ലാമുണ്ട്.
വീഡിയോയ്ക്ക് നടി നല്‍കിയ കുറിപ്പ് ഇങ്ങനെയാണ്. ഒരു വര്‍ഷം വളരെ പെട്ടന്ന് കടന്നുപോയി, അങ്ങനെ ഞങ്ങള്‍ വീണ്ടും തമിഴ് ശൈലിയില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു.. ഇത് മനോഹരമാക്കിയതിന് എല്ലാവര്‍ക്കും നന്ദി, ഇത് ഷൂട്ടിംഗ് ആയിരുന്നെങ്കിലും ഞങ്ങള്‍ക്ക് ഇത് ഒരു യഥാര്‍ത്ഥ വിവാഹമായി തോന്നി... ലവ് യൂ ഓള്‍ എന്നാണ് സ്വാസിക കുറിച്ചത്. 'മനംപോലെ മംഗല്യം' എന്ന സീരിയലില്‍ ഒന്നിച്ച് അഭിനയിച്ചപ്പോഴാണ് സ്വാസികയും പ്രേമും പരിചയപ്പെട്ടതും പ്രണയത്തിലേക്ക് എത്തിയതും വിവാഹം കഴിച്ചതും. വിവാഹത്തിനു മുന്നേ തന്നെ വിവാഹ സങ്കല്‍പ്പങ്ങളെ കുറിച്ച് സ്വാസിക പറഞ്ഞത് സൈബറിടത്തില്‍ വൈറലായിരുന്നു.
രാവിലെ എഴുന്നേറ്റ് ഭര്‍ത്താവിന്റെ കാല്‍ തൊട്ട് വണങ്ങണം എന്ന് സ്വാസിക പറഞ്ഞത് ഏറെ ട്രോള്‍ ചെയ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ അന്ന് സ്വാസിക സീരിയസ് ആയി തന്നെ പറഞ്ഞതാണെന്ന് പ്രേം കല്യാണശേഷം വ്യക്തമാക്കിയിരുന്നു. സ്വാസിക രാവിലെ എഴുന്നേറ്റ് തന്റെ കാല്‍ തൊട്ടുതൊഴാറുണ്ട് എന്നും താന്‍ ഇതുപോലെ തന്നെ തിരിച്ച് ചെയ്യുമെന്നും പ്രേം പറഞ്ഞിരുന്നു. പുതിയ സിനിമകള്‍, പരസ്യങ്ങള്‍ക്ക് ഒക്കെ പോകുന്ന സമയത്താകും ഏറ്റവും കൂടുതലും അങ്ങനെ ചെയ്യുന്നത്. സിനിമയില്‍ കാണുന്നത് പോലെ ചായ എടുത്ത് തരുന്നു. കഴിക്കാന്‍ വിളമ്പി തരുന്നു. ഞാന്‍ കഴിച്ച പ്ലേറ്റില്‍ ഭക്ഷണം കഴിക്കുന്നു. ആ കോണ്‍സപ്റ്റ് ആണ് സ്വാസികയ്ക്ക് ഇപ്പോഴും. ഞാന്‍ പ്ലേറ്റ് കഴുകി കഴിഞ്ഞാന്‍ പിന്നെ ദേഷ്യമാണ് എന്നൊക്കെ പ്രേം പറഞ്ഞിരുന്നു.
മൂവാറ്റുപുഴ സ്വദേശിയായ സ്വാസിക വിജയകുമാറിന്റെയും ഗിരിജയുടെയും മകളാണ്. ടെലിവിഷന്‍ സീരീയലുകളിലൂടെയാണ് സ്വാസിക ശ്രദ്ധിക്കപ്പെട്ടത്. പൂജ വിജയ് എന്നാണ് സ്വാസികയുടെ യഥാര്‍ത്ഥ പേര്. സിനിമയില്‍ വന്നതിന് ശേഷമാണ് പേര് സ്വാസിക എന്ന് മാറ്റിയത്. 2009ല്‍ വൈഗൈ എന്ന തമിഴ് ചിത്രമാണ് ആദ്യ സിനിമ. ചിത്രത്തിലെ നായികയയാിരുന്നു സാസ്വിക. 2010ല്‍ ഫിഡില്‍ എന്ന സിനിമയിലൂടെ സ്വാസിക മലയാളത്തിലും തുടക്കമിട്ടു. ആ വര്‍ഷം തന്നെ ഗോരിപാളയം എന്ന തമിഴ് ചിത്രത്തിലും നായികയായി. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.