അവധി ആഘോഷിക്കാനായി മാലിദ്വീപിലെത്തിയ നടി സ്വാസിക വിജയു ടെ വീഡിയോയ്ക്ക് വിമര്‍ശനം; നിങ്ങള്‍ക്ക് മറ്റൊരു ടൂറിസ്റ്റ് സ്പോട്ടും കിട്ടിയില്ലേ എന്ന ചോദ്യമുയര്‍ത്തി വിമര്‍ശകര്‍

Malayalilife
 അവധി ആഘോഷിക്കാനായി മാലിദ്വീപിലെത്തിയ നടി സ്വാസിക വിജയു ടെ വീഡിയോയ്ക്ക് വിമര്‍ശനം; നിങ്ങള്‍ക്ക് മറ്റൊരു ടൂറിസ്റ്റ് സ്പോട്ടും കിട്ടിയില്ലേ എന്ന ചോദ്യമുയര്‍ത്തി വിമര്‍ശകര്‍

വധി ആഘോഷിക്കാനായി മാലിദ്വീപിലെത്തിയ നടി സ്വാസിക വിജയിക്ക് വിമര്‍ശനം . യാത്രയില്‍ നിന്നുള്ള ചിത്രങ്ങളും റീലുകളുമൊക്കെ സ്വാസിക സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നുണ്ട്. മാലിദ്വീപിലെ ബീച്ചില്‍ നിന്നുള്ള വീഡിയോ സ്വാസിക പങ്കുവച്ചിരുന്നു. താരം പങ്കുവച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. താന്‍ താമസിക്കുന്ന സ്ഥലമാണ് വീഡിയോയില്‍ സ്വാസിക പരിചയപ്പെടുത്തുന്നത്...

എന്നാല്‍ സ്വാസിക സഞ്ചാരത്തിനായി മാലിദ്വീപ് തിരഞ്ഞെടുത്ത് ചിലര്‍ക്ക് പിടിച്ചിട്ടില്ല. സമീപകാലത്ത് സോഷ്യല്‍ മീഡിയയില്‍ അരങ്ങേറിയ ഇന്ത്യ-മാലിദ്വീപ് പോരിന്റെ തുടര്‍ച്ചെയെന്ന വണ്ണം സ്വാസികയെ വിമര്‍ശിച്ച് ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. 'ഇന്ത്യ ഔട്ട് എന്ന മുദ്രാവാക്യവുമായാണ് മാലിദ്വീപ് സര്‍ക്കാര്‍ രൂപീകരിച്ചതെന്ന് അറിയാമോ? നമ്മള്‍ വേണ്ടെന്ന് പറയുന്ന സര്‍ക്കാരുള്ള മാലിദ്വീപില്‍ ഒരു ഇന്ത്യന്‍ എന്തിന് പോകണം? നിങ്ങള്‍ക്ക് മറ്റൊരു ടൂറിസ്റ്റ് സ്പോട്ടും കിട്ടിയില്ലേ? ' എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിനൊന്നും മറുപടി പറയാന്‍ താരം നിന്നിട്ടില്ല.

അതേസമയം തമിഴില്‍ ലബ്ബര്‍ പന്ത് നേടിയ വിജയത്തിന്റെ തിളക്കത്തിലാണ് സ്വാസിക. വര്‍ഷങ്ങള്‍ക്ക് മുമ്പ് തനിക്ക് വിജയിക്കാന്‍ സാധിക്കാത പോയ ഇടത്തേക്ക് ശക്തമായി തിരികെ വരാനും വിജയം കൈവരിക്കാനും സാധിച്ചതിന്‍രെ സന്തോഷത്തിലാണ് സ്വാസിക. മലയാളത്തില്‍ നുണക്കുഴിയിലാണ് സ്വാസിക ഒടുവിലായി അഭിനയിച്ചത്. താരത്തിന്റേതായി നിരവധി സിനിമകള്‍ അണിയറയിലുണ്ട്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Swaswika (@swasikavj)

Read more topics: # സ്വാസിക
swasikas vacation video criticized

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES