അന്തരിച്ച നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ 39-ാം ജന്മവാര്‍ഷികത്തില്‍ വൈകാരികമായ കുറിപ്പ് പങ്കുവെച്ച് സഹോദരി ശേത്വാ സിംഗ് കീര്‍ത്തി. സുശാന്തിന്റെ ജീവിതത്തിലെ സന്തോഷകരമായനിമിഷങ്ങള്‍ കൂട്ടിയിണക്കിയുള്ള വീഡിയോയാണ് ശ്വേത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്..നിങ്ങള്‍ വെറുമൊരു ഓര്‍മയല്ലെന്നും ഊര്‍ജമാണെന്നും അവര്‍ അനുസ്മരിച്ചു.
''നിന്റെ വെളിച്ചം ദശലക്ഷങ്ങളുടെ ഹൃദയത്തില്‍ മിന്നിത്തിളങ്ങുന്നത് തുടരുന്നു. നീ വെറുമൊരു നടനായിരുന്നില്ല. അതിലുപരി ഒരന്വേഷകനും ചിന്തകനും അതിരുകളില്ലാത്ത ജിജ്ഞാസയും സ്നേഹവും നിറഞ്ഞ ഒരു ആത്മാവുമായിരുന്നു. നീ ആരാധിച്ചിരുന്ന പ്രപഞ്ചം മുതല്‍ നിര്‍ഭയമായി പിന്തുടര്‍ന്ന സ്വപ്നങ്ങള്‍ വരെ, പരിധികള്‍ക്കപ്പുറത്തേക്ക് എത്താനും, അത്ഭുതപ്പെടാനും, ചോദ്യം ചെയ്യാനും, ആഴത്തില്‍ സ്നേഹിക്കാനും നീ ഞങ്ങളെ പഠിപ്പിച്ചു.
നീ പങ്കിട്ട ഓരോ പുഞ്ചിരിയും, നീ പറഞ്ഞ ഓരോ സ്വപ്നവും, നീ അവശേഷിപ്പിച്ച ഓരോ ജ്ഞാനവും നിന്റെ സത്ത ശാശ്വതമാണെന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണ്. നിങ്ങള്‍ വെറുമൊരു ഓര്‍മ്മയല്ല - നിങ്ങള്‍ ഒരു ഊര്‍ജ്ജമാണ്, പ്രചോദനം നല്‍കുന്ന ഒരു ശക്തിയാണ്. സഹോദരാ, വാക്കുകള്‍ക്കതീതമായി നിങ്ങളെ സ്നേഹിക്കുന്നു, അളക്കാനാവാത്തവിധം നിങ്ങളെ മിസ്സ് ചെയ്യുന്നു. ഇന്ന്, ഞങ്ങള്‍ നിങ്ങളുടെ വൈഭവത്തേയും അഭിനിവേശത്തേയും അനന്തമായ ആത്മാവിനേയും ആഘോഷിക്കുന്നു. വലിയ സ്വപ്നങ്ങള്‍ കണ്ടും, പൂര്‍ണ്ണമായി ജീവിച്ചും, സ്നേഹം പകര്‍ന്നും സുശാന്തിനെ ആദരിക്കാം. എല്ലാവര്‍ക്കും സുശാന്ത് ദിനാശംസകള്‍'', ശേത്വാ കുറിച്ചു.
2020 ജൂണ്‍ 14-ന് കോവിഡ് ലോക്ക്ഡൗണ്‍ സമയത്തായിരുന്നു സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം. കേസ് പിന്നീട് സി.ബി.ഐക്ക് കൈമാറിയിരുന്നെങ്കിലും കേസ് എവിടെയുമെത്തിയില്ല. വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ശ്വേത ആവശ്യപ്പെട്ടിരുന്നു.