Latest News

നാല് വര്‍ഷം പിന്നിടുമ്പോഴും സഹോദരന് ആ ദിവസം എന്താണ് സംഭവിച്ചതെന്ന് അറിയാനുളള ഉത്തരത്തിനായി അന്വേഷിക്കുകയാണ്; എന്നിലൂടെ അവന്‍ ജീവിക്കുന്നു;സുശാന്തിന്റെ സാന്നിദ്ധ്യം ഇവിടെയുണ്ട്'; ഉ കേദാര്‍നാഥ് ക്ഷേത്രം സന്ദര്‍ശിച്ച് നടന്റെ സഹോദരി

Malayalilife
 നാല് വര്‍ഷം പിന്നിടുമ്പോഴും സഹോദരന് ആ ദിവസം എന്താണ് സംഭവിച്ചതെന്ന് അറിയാനുളള ഉത്തരത്തിനായി അന്വേഷിക്കുകയാണ്; എന്നിലൂടെ അവന്‍ ജീവിക്കുന്നു;സുശാന്തിന്റെ സാന്നിദ്ധ്യം ഇവിടെയുണ്ട്'; ഉ കേദാര്‍നാഥ് ക്ഷേത്രം സന്ദര്‍ശിച്ച് നടന്റെ സഹോദരി

ന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ നാലാം ചരമ വാര്‍ഷികത്തിന് മുന്നോടിയായി കേദാര്‍നാഥ് ക്ഷേത്രം സന്ദര്‍ശിച്ച് സഹോദരി ശ്വേത സിംഗ് രജ്പുത്. നടന്റെ ഓര്‍മകള്‍ വീണ്ടെടുക്കുന്നതിനായി സന്ദര്‍ശനം നടത്തിയെന്നാണ് ശ്വേത വ്യക്തമാക്കിയത്. മരിക്കുന്നതിന് മുന്‍പ് സുശാന്ത് കേദാര്‍നാഥില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ എടുത്ത ചില ചിത്രങ്ങളും സഹോദരി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ചിത്രങ്ങള്‍ പുറത്തുവന്നത്.

'ഇന്ന് ജൂണ്‍ ഒന്ന്. ജൂണ്‍ പതിനാലിനാണ് ഞങ്ങള്‍ക്ക് സുശാന്തിനെ നഷ്ടപ്പെട്ടത്. നാല് വര്‍ഷം പിന്നിടുമ്പോഴും സഹോദരന് ആ ദിവസം എന്താണ് സംഭവിച്ചതെന്ന് അറിയാനുളള ഉത്തരത്തിനായി അന്വേഷിക്കുകയാണ്. സുശാന്തുമായി കൂടുതല്‍ അടുക്കാനാണ് ഞാന്‍ കേദാര്‍നാഥിലെത്തി പ്രാര്‍ത്ഥിച്ചത്. ഇവിടെയെത്തിയപ്പോള്‍ തന്നെ എനിക്ക് വളരെയധികം വിഷമം തോന്നി. കണ്ണീര്‍ നിയന്ത്രിക്കാന്‍ സാധിച്ചില്ല. ഇവിടെ കുറച്ച് സമയം നടന്നു. അപ്പോഴേക്കും കരയാന്‍ ആരംഭിച്ചു.

സുശാന്തിന്റെ സാന്നിദ്ധ്യം എനിക്ക് ഇവിടെ അനുഭവിച്ചറിയാന്‍ സാധിച്ചു. അവനെ വാരിപ്പുണരാന്‍ എനിക്കുതോന്നി. സുശാന്തിരുന്ന സ്ഥലത്ത് ഞാനും ഇരുന്ന് ധ്യാനിച്ചു. ആ നിമിഷങ്ങളില്‍ അവന്‍ എന്റെയൊപ്പം ഉണ്ടെന്ന് തോന്നി. എന്നിലൂടെ അവന്‍ ജീവിക്കുന്നു. അവന്‍ ഇവിടെ നിന്നും എങ്ങോട്ടും പോയിട്ടില്ല. ഇവിടെ ഇന്റര്‍നെ?റ്റ് സംവിധാനം അധികം ലഭ്യമായിരുന്നില്ല. കാറിലിരുന്നപ്പോള്‍ ഞാന്‍ ഇന്‍സ്?റ്റഗ്രാമില്‍ ഒരു ഫോട്ടോ കണ്ടു. ഇവിടെ ഒരു സന്ന്യാസിയോടൊപ്പമുളള സുശാന്തിന്റെ ഫോട്ടോ കാണാന്‍ ഇടയായി. എനിക്കും ആ സന്ന്യാസിയെ കാണാന്‍ സാധിച്ചു. ദൈവത്തിന് നന്ദി പറയുന്നു'- ശ്വേത പോസ്റ്റില്‍ കുറിച്ചു.
 

shweta singh kirti visited kedarnath

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES