Latest News

നരച്ച താടിയും പിരിച് വച്ച മീശയും മാറ്റി ചുള്ളനായി പുതിയ ഗെറ്റപ്പില്‍ കേന്ദ്രമന്ത്രിയുടെ മേക്ക് ഓവര്‍; മാറ്റം പുതിയ തുടക്കങ്ങള്‍ക്ക്; മാറ്റം മാത്രമാണ് സ്ഥിരമെന്ന ക്യാംപ്ഷനോടെ പുതിയ ചിത്രവുമായി സുരേഷ് ഗോപി ഒറ്റക്കൊമ്പന്‍ നീളുമെന്ന് സൂചന

Malayalilife
നരച്ച താടിയും പിരിച് വച്ച മീശയും മാറ്റി ചുള്ളനായി പുതിയ ഗെറ്റപ്പില്‍ കേന്ദ്രമന്ത്രിയുടെ മേക്ക് ഓവര്‍; മാറ്റം പുതിയ തുടക്കങ്ങള്‍ക്ക്; മാറ്റം മാത്രമാണ് സ്ഥിരമെന്ന ക്യാംപ്ഷനോടെ പുതിയ ചിത്രവുമായി സുരേഷ് ഗോപി ഒറ്റക്കൊമ്പന്‍ നീളുമെന്ന് സൂചന

നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ പുതിയ ലുക്ക് വൈറലാവുന്നു. ഏറെക്കാലങ്ങള്‍ക്ക് ശേഷം താടിവടിച്ചിരിക്കുകയാണ് സുരേഷ് ഗോപി. പുതിയ ചിത്രമായ ഒറ്റക്കൊമ്പന് വേണ്ടിയായിരുന്നു താടി വടിക്കാതിരിക്കുന്നതെന്നും സെപ്തംബറില്‍ ചിത്രീകരണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

താടി വടിച്ചതോടെ പുതിയ ചിത്രമായ ഒറ്റക്കൊമ്പന്റെ അവസ്ഥ എന്താകുമെന്ന് സംശയം ഉന്നയിക്കുന്നവരുമുണ്ട്. അഭിനയിക്കാനുള്ള അനുവാദം കേന്ദ്രത്തില്‍ നിന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് ഈ പ്രോജക്ട് താല്‍ക്കാലികമായി നീട്ടിവച്ചതായും റിപ്പോര്‍ട്ട് ഉണ്ട്.'Change is the only constant!' എന്ന കുറിപ്പോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

മാത്യു തോമസ് സംവിധാനം ചെയ്യുന്ന സിനിമയാണ് ഒറ്റക്കൊമ്പന്‍. 2020ല്‍ പ്രഖ്യാപിച്ചു. പാലാ, കൊച്ചി, മംഗളൂരു, മലേഷ്യ എന്നീ ലൊക്കേഷനുകളിലായിരിക്കും ചിത്രീകരണം. 25 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. ക്യാമറ ഷാജികുമാര്‍. ബിജു മേനോന്‍, മുകേഷ്, വിജയരാഘവന്‍, രണ്‍ജി പണിക്കര്‍, ജോണി ആന്റണി, സുധി കോപ്പ എന്നിവരും ചിത്രത്തിലുണ്ടാകും. നായികയും വില്ലനും ബോളിവുഡില്‍ നിന്നാകും.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Suressh Gopi (@sureshgopi)

Read more topics: # സുരേഷ് ഗോപി
suresh gopi shaves beard

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക