അതിരാവിലെ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി തൃശൂരിലെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി. തൃശൂർ മണ്ണുത്തി മുക്കാട്ടുകര സെന്റ്.ജോർജ് കോൺവെന്റ് എൽ.പി സ്കൂളിലാണ് സുരേഷ് ഗോപിയും കുടുബവും വോട്ട് ചെയ്യാനെത്തിയത്. മക്കളായ മാധവ്, ഗോകുൽ, ഭാഗ്യ എന്നിവരും ഭാര്യ രാധികയും അമ്മയുമായാണ് എത്തിയത്. ഇതോടെ ബൂത്തിൽ വൻ ജൻവലിയായിരുന്നു. എല്ലാവരും സ്ഥാനാർത്ഥിയെ കാണാൻ ഓടിയെത്തി. സുരേഷ് ഗോപിക്ക് ഇത്രയും നാലും വോട്ട് തിരുവനന്തപുരത്തായിരുന്നു. എന്നാൽ ഇപ്പോൾ കുടുംബം മുഴുവൻ വോട്ട് ചെയ്തത് തൃശൂർ ആണ്. ഇവർ ഇപ്പോൾ തൃശൂരാണ് വാടകയ്ക്ക് വീട് എടുത്ത് താമസിക്കുനതെ എന്നാണ് അദ്ദേഹം അറിയിച്ചത്.
പത്തനംതിട്ടയിലെ എൽ ഡി എഫ് സ്ഥാനാർത്ഥി തോമസ് ഐസക്ക് വോട്ട് ചെയ്യാനെത്തി. തിരുവനന്തപുരത്താണ് അദ്ദേഹത്തിന് വോട്ട്. വടകരയിലെ യു ഡി എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ വോട്ട് ചെയ്യാനായി പാലക്കാടെത്തി. 'ഇത് ഇന്ത്യയെ വീണ്ടെടുക്കാനുള്ള തിരഞ്ഞെടുപ്പാണെന്നാണെന്നാണ് വോട്ട് ചെയ്യാനായി വരുന്ന ഓരോ മലയാളിയും ചിന്തിക്കേണ്ടത്.' -ഷാഫി പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം വടകരയിലേക്ക് പോകും.അതേസമയം, കോഴിക്കോട് മണ്ഡലത്തിലെ ബൂത്ത് നമ്പർ ഒന്നിൽ വോട്ടിംഗ് മെഷീന് തകരാറ് സംഭവിച്ചു. കൂടാതെ പത്തനംതിട്ടയിലെ 22ാം ബൂത്തിൽ വിവിപാറ്റ് മെഷീൻ പ്രവർത്തുക്കുന്നില്ല. വടകര വിലങ്ങാട് രണ്ട് ബൂത്തുകളിൽ യന്ത്ര തകരാറ് മൂലം മോക്ക് പോളിംഗ് മുടങ്ങി. പല പോളിംഗ് ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട ക്യൂ ആണ്.