സുരേഷ് ഗോപി ബാക്ക് ഇന്‍ ആക്ഷന്‍; അഭിനയിക്കാന്‍ അനുമതി നല്കാന്‍ കേന്ദ്രം; ഒറ്റക്കൊമ്പന് അടുത്ത വര്‍ഷം ചിത്രീകരണം

Malayalilife
 സുരേഷ് ഗോപി ബാക്ക് ഇന്‍ ആക്ഷന്‍; അഭിനയിക്കാന്‍ അനുമതി നല്കാന്‍ കേന്ദ്രം; ഒറ്റക്കൊമ്പന് അടുത്ത വര്‍ഷം ചിത്രീകരണം

കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിക്ക് സിനിമയില്‍ തുടരാന്‍ കേന്ദ്ര നേതൃത്വത്തിന്റെ അനുമതി ലഭിച്ചു. നിലവില്‍ തത്വത്തിലാണ് അനുമതി നല്‍കിയിട്ടുള്ളത്. ഔദ്യോഗിക അനുമതി ഉടന്‍ ലഭിക്കും.മുന്‍പ് കേന്ദ്ര അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് മലയാള ചിത്രമായ ഒറ്റക്കൊമ്പന് വേണ്ടി വളര്‍ത്തിയ താടി അദ്ദേഹം എടുത്ത് കളഞ്ഞിരുന്നു. 

സിനിമാ അഭിനയമാണ് വരുമാനമാര്‍ഗമെന്നും, ഒറ്റക്കൊമ്പന്‍ അടക്കം നിരവധി സിനിമകള്‍ ഏറ്റെടുത്തിട്ടുണ്ടെന്നും സുരേഷ് ഗോപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും അനുകൂലമായ തീരുമാനം അവരുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നില്ല.

ഒറ്റക്കൊമ്പന്‍ എന്ന സിനിമയ്ക്കായി വളര്‍ത്തിയ വെള്ള താടിയും കറുത്ത മീശയുമായുള്ള ലുക്കിലാണ് സുരേഷ് ഗോപി മുന്‍പ് എല്ലാ പൊതു പരിപാടികളിലും പങ്കെടുത്തിരുന്നത്. എന്നാല്‍ കേന്ദ്ര സഹമന്ത്രിയായതോടെ ബിജെപി കേന്ദ്രനേതൃത്വം അനുമതി നല്‍കുമോ ഇല്ലയോ എന്ന കാര്യത്തില്‍ ആശങ്കയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ അനുമതി ലഭിച്ചതോടെ താടി അദ്ദേഹം വളര്‍ത്തി തുടങ്ങിയിട്ടുണ്ട്. അടുത്ത വര്‍ഷം സെപ്റ്റംബര്‍ 29-നാണ് ഒറ്റക്കൊമ്പന്റെ ചിത്രീകരണം ആരംഭിക്കുക.

Read more topics: # സുരേഷ് ഗോപി
bjp gives permission acting suresh gopi

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES