എഗ്ഗ് ഫ്രീസിങ് പ്രൊസീജിയര്‍ പൂര്‍ത്തിയാക്കിയത് തന്റെ ജീവിതത്തില്‍ എടുത്ത ഏറ്റവും വലിയ തീരുമാനങ്ങളില്‍ ഒന്നായിരുന്നുവെന്ന് നടി സുരഭി ലക്ഷ്മി. കോട്ടക്കല്‍ ആസ്റ്റര്‍ മിംസിലെ ഐ.വി.എഫ്. വിഭാഗത്തിന്റെ സഹകരണത്തോടെയാണ് താരം ഈ പ്രക്രിയ പൂര്‍ത്തിയാക്കിയത്. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോയിലാണ് സുരഭി തന്റെ അനുഭവം തുറന്നുപറഞ്ഞത്.
'20-കളുടെ അവസാനത്തിലോ 30-കളുടെ തുടക്കത്തിലോ ചെയ്യേണ്ടിയിരുന്ന കാര്യമായിരുന്നു ഇത്. ജീവിതത്തിലേക്ക് ഒരു ശരിയായ പങ്കാളി ഇന്ന് വരും നാളെ വരും എന്ന് വിചാരിച്ച് നീണ്ടുപോയതാണ്.' ഒരുപാട് നാളായി എഗ്ഗ് ഫ്രീസ് ചെയ്യണമെന്ന് കരുതുന്നുണ്ടായിരുന്നുവെന്നും സുരഭി പറഞ്ഞു.
''ഞാന്‍ ഇത് ചെയ്തിട്ട് ആളുകളോട് പറയുമ്പോള്‍ പ്രൊസീജിയര്‍ എങ്ങനെയായിരുന്നു, ആ സമയത്ത് എന്താണ് തോന്നിയത് എന്നൊക്കെ സത്യസന്ധമായി പറയാന്‍ കഴിയും. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ എന്റെ ജീവിതത്തില്‍ എടുത്ത ഏറ്റവും വലിയ തീരുമാനങ്ങളില്‍ ഒന്നാണിത്,' സുരഭി പറഞ്ഞു. തനിക്ക് പിന്തുണ നല്‍കിയ ഡോ. അശ്വതി കുമാരനും ആസ്റ്റര്‍ മിംസ് മിറാക്കിള്‍ ടീമിനും സുരഭി ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.