അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപ പരാമര്‍ശം നടത്തിയ കലാമണ്ഡലം സത്യഭാമയ്ക്കെതിരെ രൂക്ഷ പ്രതികരണമാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുണ്ടായികൊണ്ടിരിക്കുന്നത്. നടി സ്നേഹ, ഹരിഷ് പേരടി, സീമാ ജി നായര്‍ തുടങ്ങിയ നിരവധി പേര്‍ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോളിതാ നടി സുരഭി ലക്ഷ്മിയും കാലടി കാലടി ആദി ശങ്കരാ സംസ്‌കൃത യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളും രൂക്ഷമായ രീതിയില്‍ പ്രതികരിച്ചിരിക്കുകയാണ്.
മനുഷ്യരെ മുറിച്ചാല്‍ വരുന്നത ചോര മാത്രമാണെന്നും അല്ലാതെ നിറം അല്ലെന്നുമാണ് സുരഭി ലക്ഷ്മി പറയുന്നത്.കലയില്‍ ജാതിയോ മതമോ ഇല്ല. മനുഷ്യന്റെ രക്തം ചുവന്നതും വിയര്‍പ്പ് ഉപ്പ് രസം ഉള്ളതുമാണ്. രാമകൃഷ്ണന്‍ മാഷിനെ വര്‍ഷങ്ങള്‍ ആയിട്ട് അറിയാം തികഞ്ഞ ഒരു കലാകാരന്‍, കലയിലെ സൗന്ദര്യം, കഴിവ് എന്നിവയാണ് താന്‍ ഇത് വരെ കണ്ടിട്ട് ഉള്ളതെന്നും നടി പ്രതികരിച്ചു.
ഈ കാലത്ത് മനുഷ്യരൊക്കെ എങ്ങോട്ടാണ് യാത്ര ചെയ്യുന്നതും ദുഷിച്ച മനസുകളില്‍ നിന്നാണ് ഇത്തരം ആക്ഷേപവാക്കുകള്‍ പുറത്തേക്ക് വരുന്നത്. ഇവരുടെ വാക്കുകള്‍ക്ക് മറുപടി പറയുമ്പോള്‍ സ്വയം ചെറുത് ആകുന്നത് പോലെയാണ് തോന്നുന്നതെന്നും നടി പ്രതികരിച്ചു..ഈ ആക്ഷേപം ഉന്നയിച്ച സ്ത്രിയെ താന്‍ അറിയുക ഇല്ലെന്നും സുരഭി ലക്ഷ്മി കൂട്ടി ചേര്‍ത്തു.