Latest News

ഈ പാട്ടിന്റെ വരികള്‍ കേള്‍ക്കുമ്പോള്‍ മിസ്സ് ചെയ്യുന്ന ഒരാളുണ്ട്... എന്റെ പപ്പ.;ഞാന്‍ നടി ആയ സമയത്ത്  കാണാനായിട്ട് എന്റെ അച്ഛനുണ്ടായില്ല; സുരഭി ലക്ഷ്മിയുടെ കുറിപ്പ്

Malayalilife
ഈ പാട്ടിന്റെ വരികള്‍ കേള്‍ക്കുമ്പോള്‍ മിസ്സ് ചെയ്യുന്ന ഒരാളുണ്ട്... എന്റെ പപ്പ.;ഞാന്‍ നടി ആയ സമയത്ത്  കാണാനായിട്ട് എന്റെ അച്ഛനുണ്ടായില്ല; സുരഭി ലക്ഷ്മിയുടെ കുറിപ്പ്

ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത അജയന്റെ രണ്ടാം മോഷണം തിയറ്ററുകളില്‍ വിജയപ്രദര്‍ശനം തുടരുകയാണ്. ടൊവിനോ മൂന്ന് വേഷത്തിലാണ് ചിത്രത്തില്‍. ഇതില്‍ മണിയന്‍ എന്ന കഥാപാത്രത്തിന്റെ നായികയാകുന്നത് സുരഭി ലക്ഷ്മിയാണ്. മാണിക്യം എന്നാണ് കഥാപാത്രത്തിന്റെ പേര്.

ഇപ്പോഴിതാ, ചിത്രത്തിലെ വൈക്കം വിജയലക്ഷ്മി പാടിയ 'അങ്ങു വാന കോണില്‍' എന്ന പാട്ടിനെക്കുറിച്ചുള്ള സുരഭി ലക്ഷ്മിയുടെ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്.

പാട്ടു കേള്‍ക്കുമ്പോള്‍ തന്റെ പപ്പയെ മിസ് ചെയ്യുന്നുവെന്നാണ് സുരഭി പറയുന്നത്. താന്‍ നടിയായത് കാണാന്‍ അദ്ദേഹം കൂടെയില്ലാതായിപ്പോയി എന്നും സുരഭി പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയില്‍ വികാരഭരിതയായാണ് സുരഭി സംസാരിക്കുന്നത്. 

'പപ്പേ എനിക്കിങ്ങളെ ഒരുപാട് മിസ്സെയ്യുന്നു. വൈക്കം വിജയലക്ഷ്മി ചേച്ചി അതിഗംഭീരമായി പാടിയ ഈ പാട്ട്, ഒരച്ഛന്‍ പാടുന്നപോലയും കേള്‍ക്കാന്‍ എനിക്ക് കൊതിയാവുന്നു ദിപു ചേട്ടാ' എന്നാണ് വിഡിയോയ്‌ക്കൊപ്പം സുരഭി കുറിച്ചത്.
       സുരഭിയുടെ വാക്കുകള്‍ ഇങ്ങനെ:

അങ്ങ് വാന കുന്നിലെ എന്ന പാട്ട് ഇന്‍സ്റ്റഗ്രാമില്‍ ട്രെന്‍ഡിങ് നമ്പര്‍ വണ്ണിലാണ്. അതില്‍ ഭയങ്കര സന്തോഷമുണ്ട്. കാരണം അതിന്റെ മ്യൂസിക് ഡയറക്ടര്‍ തമിഴ് പാട്ടുകള്‍ ആണ് ചെയ്തുകൊണ്ടിരിന്നത്. അദ്ദേഹത്തിന്റെ ആദ്യത്തെ മലയാളത്തില്‍ ചെയ്ത പടം ആണ് എ ആര്‍ എം എന്ന് പറയുന്ന സിനിമ. ഗംഭീര മ്യൂസിക് ആണ്, എല്ലാവര്‍ക്കും അറിയാം. എനിക്ക് ഈ പാട്ട് കേട്ടപ്പോള്‍ മുതല്‍ ഈ പാട്ട് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്നുണ്ട്, അതിന്റെ പല പല റീല്‍സൊക്കെ ഞാന്‍ കാണുന്നുണ്ട്. കാരണം അതിന്റെ വരികളും മ്യൂസിക്കും തന്നെയാണ് നമ്മളെയൊക്കെ ഇന്‍സ്പെയര്‍ ചെയ്യുന്നത്. അല്ലെങ്കില്‍ ആരെയൊക്കെയോ മിസ്സ് ചെയ്യുന്ന ഒരു ഫീല്‍ ആരൊക്കെയോ തുറന്നു തന്ന പാതകള്‍ എന്നൊരു ഫീലൊക്കെ കിട്ടുന്നുണ്ട് എന്ന് അറിയുന്നതില്‍ സന്തോഷം. എനിക്കുമുണ്ട് അങ്ങനെ ഒരു തോന്നല്‍. ഈ പാട്ട് ഷൂട്ട് ചെയ്ത അന്നുമുതല്‍ ഇതിന്റെ വരികള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ മിസ്സ് ചെയ്യുന്ന ഒരാളുണ്ട് എന്റെ പപ്പ.'

'കാരണം എന്റെ കുട്ടിക്കാലത്ത് ഒരുപാട് കെ ടി മുഹമ്മദ് സാറിന്റെ നാടകങ്ങള്‍ ഒക്കെ എവിടെയുണ്ടെങ്കിലും എന്നെ കൊണ്ടുപോയി കാണിക്കാറുണ്ട്. അന്നൊക്കെ എനിക്ക് നാലോ അഞ്ചോ വയസ്സേ ഉള്ളൂ. ഞാന്‍ പോയിട്ട് കിടന്നുറങ്ങുകയാണ് ചെയ്യുന്നത്. എന്നാലും അത് കൊണ്ടുപോയിട്ട് എന്നെ കാണിക്കുമായിരുന്നു. അതുപോലെതന്നെ ഞങ്ങളുടെ നാട്ടില്‍ ഒരുപാട് സര്‍ക്കസുകള്‍ വരുമായിരുന്നു. ആ സര്‍ക്കസുകള്‍ ഒക്കെ കൊണ്ടുപോയിട്ട് കാണിക്കും. പിന്നെ എന്നെ ആദ്യമായിട്ട് മൂന്നോ നാലോ വയസ്സുള്ള സമയത്ത് ഓഡിയന്‍സില്‍ നിന്നുമുള്ള ഒരു കുട്ടി സ്റ്റേജിലേക്ക് വരണമെന്ന് പറഞ്ഞപ്പോള്‍ എന്റെ പപ്പയാണ് എന്നെ എടുത്തു കൊണ്ട് ആ സ്റ്റേജില്‍ നിര്‍ത്തിയത്. ഇപ്പോള്‍ ഞാന്‍ ഒരു നടി ഒക്കെ ആയ സമയത്ത് അതൊന്നും കാണാനായിട്ട് എന്റെ അച്ഛനുണ്ടായില്ല.'

'അപ്പോള്‍ അതിന്റെ വരികളൊക്കെ.. നീ നടന്നു പോകുവാന്‍ നീണ്ട നീണ്ട പാതയില്‍ എന്ന് തുടങ്ങുന്ന നല്ല രസമുള്ള വരികള്‍ ആണ്. അതൊക്കെ കേള്‍ക്കുമ്പോള്‍ എനിക്ക് പപ്പയെ ഭയങ്കരമായിട്ട് മിസ്സ് ചെയ്യുന്നുണ്ട്. ദീപു ചേട്ടാ വൈക്കം വിജയലക്ഷ്മി ചേച്ചി അതിമനോഹരമായി പാടിയ പാട്ടാണ്. പക്ഷേ എനിക്ക് ഇതൊരു മെയില്‍ വോയിസില്‍ കേള്‍ക്കാന്‍ ഭയങ്കര ആഗ്രഹമുണ്ട്. ആരെകൊണ്ടെങ്കിലും ഒന്ന് പാടിപ്പിക്കുമോ. കുറെ പേര് ഇപ്പോള്‍ പാടുന്നുണ്ട്. പക്ഷേ എന്നാല്‍ കുറച്ചു കൂടി പ്രൊഫഷണല്‍ ആയിട്ട് ആരെ കൊണ്ടെങ്കിലും ഒന്ന് പാടിപ്പിച്ച് അതിന്റെ മെയില്‍ വേര്‍ഷന്‍ കൂടെ തരാമോ?' സുരഭി ലക്ഷ്മി പറഞ്ഞു.

surabhi lakshmi gets emotional

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക