മലയാളസിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാന്‍ സണ്ണി ലിയോണ്‍. ചിത്രം രംഗീലയുടെ പോസ്റ്റര്‍ ഫെയ്‌സ്ബുക്കിലൂടെ പങ്ക് വെച്ച്് താരം മലയാളസിനിമയുടെ ഭാഗമാകുന്നതിന്റെ സന്തോഷം അറിയിച്ചു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അണിയറ പ്രവര്‍ത്തകര്‍ നേരത്തെപുറത്തുവിട്ടിരുന്നു. എന്നാല്‍ മറ്റ് വിവരങ്ങള്‍ ഒന്നും പുറത്ത് വിട്ടിട്ടില്ല. രംഗീലയുടെ ചിത്രീകരണം ഫെബ്രുവരിയില്‍ ആരംഭിക്കുമെന്നും നടി അറിയിച്ചു.
ബാക്ക്വാട്ടര്‍ സ്റ്റുഡിയോയുടെ ബാനറില്‍ ജയലാല്‍ മേനോന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ സണ്ണിലിയോണ്‍ കേന്ദ്രകഥാപാത്രമായണ് എത്തുന്നത്.
മലയാളത്തിലേയ്ക്കുള്ള തന്റെ ആദ്യത്തെ ചുവടുവെപ്പാണ് ഈ സിനിമയെന്ന് സണ്ണി പറയുന്നു. നേരത്തെ പല സിനിമകളും മലയാളത്തില്‍ സണ്ണിയുടേതായി പ്രഖ്യാപിച്ചിരുന്നെങ്കിലും മുടങ്ങുകയായിരുന്നു.
ഫെയറി ടെയ്ല്‍ പ്രൊഡക്ഷനാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണം. ജോസഫ് വര്‍ഗീസ് ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. വണ്‍ വേള്‍ഡ് എന്റര്‍ടെയ്‌ന്മെന്റ്‌സ് ചിത്രം തീയേറ്ററുകളിലെത്തിക്കും. മമ്മൂട്ടിയുടെ പുതിയ ചിത്രം മധുരരാജയിലെ ഒരു ഗാനരംഗത്തില്‍ അഭിനയിക്കാന്‍ സണ്ണി ലിയോണ്‍ കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെത്തിയത്.