Latest News

മാളികപ്പുറം ടീം വീണ്ടും ഒരുമിക്കുന്ന സുമതി വളവ്; ഓള്‍ ഇന്ത്യാ വിതരണാവകാശം കരസ്ഥമാക്കി ഡ്രീം ബിഗ് ഫിലിംസ് 

Malayalilife
മാളികപ്പുറം ടീം വീണ്ടും ഒരുമിക്കുന്ന സുമതി വളവ്; ഓള്‍ ഇന്ത്യാ വിതരണാവകാശം കരസ്ഥമാക്കി ഡ്രീം ബിഗ് ഫിലിംസ് 

മാളികപ്പുറം ടീം വീണ്ടും ഒരുമിക്കുന്ന സുമതി വളവിന്റെ ഓള്‍ ഇന്ത്യ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ വിതരണാവകാശ  പാര്‍ട്ട്‌നറായ ഡ്രീം ബിഗ് ഫിലിംസ് സ്വന്തമാക്കി. ജയ്‌ലര്‍, ജവാന്‍, ലിയോ, പൊന്നിയിന്‍ സെല്‍വന്‍ 2, മഞ്ഞുമ്മല്‍ ബോയ്‌സ് തുടങ്ങി വമ്പന്‍ ഹിറ്റ് ചിത്രങ്ങള്‍ തിയേറ്ററില്‍ എത്തിച്ച ഡ്രീം ബിഗ് ഫിലിംസ് 2024 ക്രിസ്മസ് റിലീസായാണ് സുമതി വളവ് തിയേറ്ററില്‍ എത്തിക്കുന്നത്.

2022 ക്രിസ്തുമസ് റിലീസായെത്തി വമ്പന്‍ ഹിറ്റായ മാളികപ്പുറത്തിന്റെ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രത്തിനു വേണ്ടി വളരെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. തൊണ്ണൂറുകളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം ഹൊറര്‍ കോമഡി ഗണത്തിലാണ് അണിയറയില്‍ ഒരുങ്ങുന്നത്. വലിയ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനുകള്‍ പാലക്കാട്, മൂന്നാര്‍, കുമളി, കമ്പം, തേനി, വട്ടവട തുടങ്ങിയവയാണ്.

വാട്ടര്‍മാന്‍ ഫിലിംസിന്റെ ബാനറില്‍ ശ്രീ മുരളി കുന്നുംപുറത്ത് നിര്‍മ്മിക്കുന്ന സുമതി വളവിന്റെ ടൈറ്റില്‍ റിലീസ് പ്രൗഢ ഗംഭീരമായ ചടങ്ങിലാണ് കൊച്ചിയില്‍ നേരത്തെ നടന്നത്. ഈ വര്‍ഷം ആഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍, മാളവിക മനോജ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്നു.

മാളികപ്പുറം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ സംവിധായകന്‍ വിഷ്ണു ശശിശങ്കര്‍, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, സംഗീത സംവിധായകന്‍ രഞ്ജിന്‍രാജ് എന്നിവര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ശ്യാം മോഹന്‍, സജിന്‍ ഗോപു, ലാല്‍, സൈജു കുറുപ്പ്, ജയകൃഷ്ണന്‍, ദേവനന്ദ, ശ്രീപത്, നിരഞ്ജന്‍ മണിയന്‍പിള്ള രാജു, ഗോപിക, ജീന്‍ പോള്‍ എന്നിവരോടൊപ്പം മറ്റനേകം  പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.

ദിനേശ് പുരുഷോത്തമന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ഷെഫീക് മുഹമ്മദ് അലി ആണ്. സൗണ്ട് ഡിസൈനര്‍ :എം ആര്‍ രാജാകൃഷ്ണന്‍, ആര്‍ട്ട് :അജയ് മാങ്ങാട്, കോസ്റ്റ്യൂം :സുജിത് മട്ടന്നൂര്‍, മേക്കപ്പ് :ജിത്തു പയ്യന്നൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബിനു. ജി. നായര്‍, സ്റ്റില്‍സ് : രാഹുല്‍ തങ്കച്ചന്‍, ടൈറ്റില്‍ ഡിസൈന്‍ : ശരത് വിനു, പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.

Read more topics: # സുമതി വളവ്
sumathi valav distribution

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES