അര്‍ജുന്‍ അശോകന്‍, സൈജു കുറുപ്പ്, ബാലു വര്‍?ഗീസ് തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന സുമതി വളവിന്റെ ടീസര്‍ പുറത്തുവിട്ടു. അര്‍ജുന്‍ അശോകന്റെ കഥാപത്രത്തിന്റെ പ്രണയകഥയിലൂടെ തുടങ്ങുന്ന ടീസര്‍ പിന്നീട് ത്രില്ലടിപ്പിക്കുന്നതാണ് കാണുന്നത്. വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പാലക്കാട്ടെ കൊല്ലങ്കോട്, നെന്‍മാറ, ഗ്രാമങ്ങളിലും, പൊള്ളാച്ചിയിലുമായാണ് നടന്നത്. മെയ് 8ന് ചിത്രം തിയേറ്ററുകളിലെത്തും.
വന്‍വിജയം നേടിയ മാളികപ്പുറത്തിന് ശേഷം വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും സുമതി വളവിന്റെ പ്രാധാന്യം വര്‍ധിക്കുന്നു. മാളികപ്പുറത്തിന് തിരക്കഥ രചിച്ച അഭിലാഷ് പിള്ള തന്നെയാണ് ഈ ചിത്രത്തിന്റെയും തിരക്കഥ രചിച്ചിരിക്കുന്നത്. നാട്ടില്‍ ഏറെ ചര്‍ച്ചാവിഷയമാകുകയും ഭയത്തിന്റെയും, ദുരൂഹതകളുടേയും പശ്ചാത്തലവുമുള്ള സുമതി വളവിന്റെ പിന്നാമ്പുറങ്ങളിലേക്കാണ് ഈ ചിത്രം കടന്നുചെല്ലുന്നത്.
ത്രില്ലര്‍ സ്വഭാവമാണ് ചിത്രത്തിനുള്ളത്. എന്നാല്‍ ചിരിയും, ചിന്തയും, സന്തോഷവും പകരുന്ന ഒരു പശ്ചാത്തലംകൂടി ഈ ചിത്രത്തിലുണ്ട്. നര്‍മ്മവും, ഹൊറര്‍ ത്രില്ലറുമൊക്കെ കൂട്ടിച്ചേര്‍ത്ത ഒരു ക്ലീന്‍ എന്റെര്‍ടൈനറാകും ചിത്രം. വാട്ടര്‍മാന്‍ ഫിലിംസ് ഇന്‍ അസ്സോസ്സിയേഷന്‍ വിത്ത് തിങ്ക് സ്റ്റുഡിയോസ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്. മൂന്നുകാലഘട്ടങ്ങളിലായിട്ടാണ് ചിത്രത്തിന്റെ കഥാപുരോഗതി.