Latest News

ശ്രീലങ്കയിലെ സംഭവബഹുലമായ ഒരു ദിവസമായിരുന്നു ഇന്ന്; ജോലിയുടെ ഭാഗമായി സമ്മര്‍ദങ്ങള്‍ ഉണ്ടെങ്കിലും മമ്മൂക്ക കൂളായിരുന്നു; ശ്രീലങ്കയിലെ ഷൂട്ടിങ് അനുഭവം പങ്കുവച്ച് സുജിത്ത് വാസുദേവിന്റെ കുറിപ്പ്            

Malayalilife
ശ്രീലങ്കയിലെ സംഭവബഹുലമായ ഒരു ദിവസമായിരുന്നു ഇന്ന്; ജോലിയുടെ ഭാഗമായി സമ്മര്‍ദങ്ങള്‍ ഉണ്ടെങ്കിലും മമ്മൂക്ക കൂളായിരുന്നു; ശ്രീലങ്കയിലെ ഷൂട്ടിങ് അനുഭവം പങ്കുവച്ച് സുജിത്ത് വാസുദേവിന്റെ കുറിപ്പ്            

പുതിയ സിനിമയുടെ ഷൂട്ടിങുമായി ബന്ധപ്പെട്ട് ശ്രീലങ്കയിലാണ് മമ്മൂക്ക. എം.ടി വാസുദേവന്‍ നായരുടെ ചെറുകഥകള്‍ കോര്‍ത്തിണക്കി ഒരുക്കുന്ന ആന്തോളജിയില്‍ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്'. ചിത്രത്തിന്റെ ഒരു പ്രധാന ലൊക്കേഷന്‍ ശ്രീലങ്കയാണ്. ചിത്രത്തിന് ക്യാമറ ചെയ്യുന്നത് ഛായാഗ്രാഹകനായ സുജിത്ത് വാസുദേവാണ്. ഇപ്പോള്‍ അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വച്ച കുറിപ്പും ചിത്രവുമാണ് ശ്രദ്ധ നേടുന്നത്.

മമ്മൂട്ടിക്കൊപ്പമുള്ള ശ്രീലങ്കയിലെ ചിത്രീകരണ അനുഭവം പങ്കുവെച്ചാണ് സുജിത്തിന്റെ കുറിപ്പ്. ശ്രീലങ്കയിലെ സംഭവബഹുലമായ ഒരു ദിവസമായിരുന്നു ഇന്ന്. കടുഗണ്ണാവ ദിനങ്ങള്‍. ജോലിയുടെ ഭാഗമായി  ഒരുപാട് സമ്മര്‍ദ്ദങ്ങള്‍ ഉണ്ടെങ്കിലും മമ്മൂക്ക വളരെ കൂള്‍ ആയിരുന്നു. മമ്മൂട്ടി,ശങ്കര്‍ രാമകൃഷ്ണന്‍, കലാസംവിധായകന്‍ പ്രശാന്ത് മാധവ് ഇവര്‍ക്കെല്ലാം ഒപ്പമുള്ള ദിനങ്ങള്‍ മനോഹരമായിരുന്നു' ചിത്രങ്ങള്‍ക്കൊപ്പം സുജിത് വാസുദേവ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ശ്രീലങ്കയിലെ ഒരു സ്ഥലമാണ് കടുഗണ്ണാവ. ശ്രീലങ്കയില്‍ ജോലി ചെയ്തിരുന്ന അച്ഛന് മറ്റൊരു ബന്ധത്തിലുണ്ടായ മകള്‍ എന്ന് കരുതപ്പെടുന്ന പെണ്‍കുട്ടിയെക്കുറിച്ചുള്ള ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകന്റെ ഓര്‍മ്മയാണ് 'കടുഗണ്ണാവ'. ഒരു ഔദ്യോഗിക ആവശ്യത്തിനായി ശ്രീലങ്കയിലേക്ക് പോകേണ്ടിവരുന്ന വേണുഗോപാല്‍ പഴയ ഓര്‍മ്മകളെ പൊടിതട്ടിയെടുക്കുന്നതാണ് കഥ. വേണുഗോപാല്‍ ആയി എത്തുന്നത് മമ്മൂട്ടിയാണ്. 

'നിന്റെ ഓര്‍മ്മയ്ക്ക്' എന്ന ചെറുകഥയുടെ തുടര്‍ച്ചയെന്നോണം എം.ടി. എഴുതിയ ചെറുകഥയാണ് 'കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്'.പി.കെ വേണുഗോപാല്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. പുത്തന്‍ പണത്തിനുശേഷം മമ്മൂട്ടിയും രഞ്ജിത്തും ഒന്നിക്കുന്നു എന്ന പ്രത്യേകതയുണ്ട്.
 

sujith vasudev about mammootty shooting

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക