Latest News

നിങ്ങള്‍ പ്രായത്തെ പറഞ്ഞു മനസിലാക്ക്, ഞാന്‍ ജനന സര്‍ട്ടിഫിക്കറ്റുമായി വരാം...., എന്റെ മോനെ, മമ്മൂട്ടി ചിത്രം ഏറ്റെടുത്ത് ആരാധകര്‍ 

Malayalilife
 നിങ്ങള്‍ പ്രായത്തെ പറഞ്ഞു മനസിലാക്ക്, ഞാന്‍ ജനന സര്‍ട്ടിഫിക്കറ്റുമായി വരാം...., എന്റെ മോനെ, മമ്മൂട്ടി ചിത്രം ഏറ്റെടുത്ത് ആരാധകര്‍ 

സോഷ്യല്‍ മീഡിയയ്ക്ക് എന്നും പ്രിയങ്കരാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. മമ്മൂട്ടി പങ്കുവയ്ക്കുന്ന ചിത്രങ്ങളും, വീഡിയോകളുമെല്ലാം നിമിഷങ്ങള്‍ക്ക് ഉള്ളില്‍ വൈറലാകാറുമുണ്ട്. ചെറുപ്പക്കാരെ പോലും പിന്നിലാക്കുന്ന ഡ്രസ് സെന്‍സുള്ള നടനാണ് മമ്മൂട്ടി. പലപ്പോഴും മമ്മൂട്ടി പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ട്രെന്റിങാകാറുമുണ്ട്. ഇപ്പോഴിതാ മമ്മൂട്ടി പങ്കുവച്ച ഏറ്റവും പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ടി ഷര്‍ട്ടും, ബാഗീ ജീന്‍സും ധരിച്ച് തോളില്‍ ഒരു ഓവര്‍കോട്ടും തൂക്കി 'മാസ്' പോസിലുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.

പോക്കറ്റില്‍ കൈ വച്ചുകൊണ്ടുള്ള മമ്മൂക്കയുടെ ലുക്ക് യുവതാരങ്ങളെ പോലും അല്പം പിന്നിലാക്കും.  പതിവു പോലെ മെഗസ്റ്റാറിന്റെ പ്രായത്തെ തോല്‍പ്പിക്കുന്ന സൗന്ദര്യമാണ് കമന്റ് വിഭാഗത്തില്‍ ചര്‍ച്ച. നിരവധി ആരാധകരാണ് പോസ്റ്റില്‍ രസകരമായ കമന്റുകളുമായെത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങായ, നടന്‍ സുരേഷ് കൃഷ്ണയുടെ ഡയലോഗിനോട് സാമ്യതയുള്ള ഒരു കമന്റാണ് ഒരു ആരാധകന്‍ പങ്കുവച്ചിരിക്കുന്നത്. 'നിങ്ങള്‍ പ്രായത്തെ പറഞ്ഞു മനസിലാക്ക്, ഞാന്‍ ജനന സര്‍ട്ടിഫിക്കറ്റുമായി വരാം,' കമന്റ് ഇങ്ങനെ. 'എന്റെ മോനെ... ഒരു ജനതയുടെ നായകന്‍,' 'ചിലര്‍ അങ്ങനെയാണ് ഞെട്ടിച്ചുകൊണ്ടേയിരിക്കും,' 'ഞങ്ങള്‍ ഇനി എന്തു ചെയ്യണം എന്ന് ഇക്കതന്നെ പറ,' 'നിങ്ങള്‍ പ്രായത്തെ പറഞ്ഞു മനസിലാക്ക് ഞാന്‍ ആധാര്‍ ആയിട്ടുവരാം,' 'ഈ ചെറുക്കന്‍ കൊള്ളാലോ പുതുമുഖ നടന്‍ ആണോ,' 'ഇന്ന് സോഷ്യല്‍ മീഡിയയുടെ കാര്യത്തില്‍ ഒരു തീരുമാനം ആയി,' കമന്റുകളില്‍ ചിലത് ഇങ്ങനെ. 

അതേസമയം, ഒരുപിടി ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. മമ്മൂട്ടി നായകനായ ഗൗതം വാസുദേവ് മേനോന്‍ ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. 'ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ്' എന്നു പേരിട്ടിരിക്കുന്ന ചിത്രം ഡിറ്റക്റ്റീവ് കോമഡി ത്രില്ലര്‍ ജോണറിലാകും എത്തുക. ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന 'ബസൂക്ക'യും റിലീസിന് ഒരുങ്ങുകയാണ്.

Read more topics: # മമ്മൂക്ക
mammooty new facebook photo

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക