Latest News

പതിവ് തെറ്റിതെ ആപ്പിളിന്റെ ഏറ്റവും പുതിയ മോഡല്‍ ആദ്യം സ്വന്തമാക്കി മമ്മൂക്ക; രണ്ട് ലക്ഷം രൂപ വിലവരുന്ന ഐഫോണ്‍ 14 പ്രൊ മാക്‌സ് വാങ്ങുന്ന ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാകുമ്പോള്‍

Malayalilife
പതിവ് തെറ്റിതെ ആപ്പിളിന്റെ ഏറ്റവും പുതിയ മോഡല്‍ ആദ്യം സ്വന്തമാക്കി മമ്മൂക്ക; രണ്ട് ലക്ഷം രൂപ വിലവരുന്ന ഐഫോണ്‍ 14 പ്രൊ മാക്‌സ് വാങ്ങുന്ന ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാകുമ്പോള്‍

വാഹനങ്ങള്‍ പോലെ തന്നെ മമ്മൂക്കയുടെ ഇഷ്ടങ്ങളിലൊന്നാണ് ഗാഡ്ജറ്റുകളും. ക്യാമറയും ഫോണുകളും ഒക്കെ മമ്മൂക്ക സസൂക്ഷമം നീരിക്ഷിക്കാറുണ്ട്. ഇപ്പോളിതാ പതിവ് തെറ്റാതെ ആപ്പിളിന്റെ ഏറ്റവും പുതിയ സീരിയസിനെ നടന്‍ സ്വന്തമാക്കിയെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.ഇന്നലെയാണ് ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോണുകളായ ഐഫോണ്‍ 14, ഐഫോണ്‍ 14 പ്രോ ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലെത്തിയത് .

ആപ്പിള്‍ ഐഫോണ്‍ 14 പ്രൊ മാക്‌സ് ആണ് നടന്‍ സ്വന്തമാക്കിത്. ഇതിന്റെ ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. രണ്ടു വര്‍ഷം മുന്‍പ് ആപ്പിള്‍ ഐഫോണ്‍ 12 പ്രോ മാക്‌സ് വിപണിയിലെത്തിയപ്പോഴും ആദ്യം സ്വന്തമാക്കിയത് മമ്മൂട്ടിയായിരുന്നു. ഐഫോണ്‍ 14, 128 ജിബി പതിപ്പിന് 79900 രൂപയും ഐഫോണ്‍ 14 പ്രോ ഫോണിന് 129900 രൂപയും ഐഫോണ്‍ 14 പ്രോ മാക്സിന് 139900 രൂപയുമാണ് വില തുടങ്ങുന്നത്. 

റോഷാക് ആണ് ഇനി റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രം. ചിത്രത്തിന്റെ പോസ്റ്ററുകള്‍ ഇതിനകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു. . മമ്മൂട്ടിയുടെ തന്നെ പ്രൊഡക്ഷന്‍ സ്ഥാപനമായ മമ്മൂട്ടി കമ്പനിയുടെ രണ്ടാമത്തെ ചിത്രമാണ് റോഷാക്ക്. കെട്ട്യോളാണെന്റെ മാലാഖ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ നിസാം ബഷീറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

ഷറഫുദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ഹള്‍. തിരക്കഥ സമീര്‍ അബ്ദുള്‍, ക്യാമറ നിമിഷ് രവി, എഡിറ്റിംഗ് കിരണ്‍ ദാസ്, സംഗീതം മിഥുന്‍ മുകുന്ദന്‍ എന്നിവര്‍ നിര്‍വ്വഹിക്കുന്നു. സെപ്റ്റംബര്‍ 29ന് ചിത്രം തിയറ്ററുകളില്‍ എത്തുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.

mammootty owns the first iphone 14 pro max

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക