Latest News

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മികച്ച നടനുളള പുരസ്‌കാരം ജയസൂര്യയും സൗബിനും പങ്കിട്ടു; നടി നിമിഷ സജയന്‍; മികച്ച ചിത്രം കാന്തന്‍ ദി ലവര്‍ ഓഫ് കളര്‍; മികച്ച സംവിധായകന്‍ ശ്യാമപ്രസാദ്

Malayalilife
topbanner
 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മികച്ച നടനുളള പുരസ്‌കാരം ജയസൂര്യയും സൗബിനും പങ്കിട്ടു; നടി നിമിഷ സജയന്‍; മികച്ച ചിത്രം കാന്തന്‍ ദി ലവര്‍ ഓഫ് കളര്‍; മികച്ച സംവിധായകന്‍ ശ്യാമപ്രസാദ്

49-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം മേരിക്കുട്ടിയിലേയും ക്യാപ്റ്റനിലേയും അഭിനയത്തിന് ജയസൂര്യും സുഡാനി ഫ്രം നൈജീരിലിലെ അഭിനയത്തിന് സൗബിനും ഏറ്റുവാങ്ങിയപ്പോള്‍  മികച്ച നടിക്കുള്ള പുരസ്‌കാരം നിമിഷ സജയന്‍ (കുപ്രസിദ്ധ പയ്യന്‍ ,ചോല) എന്നീ സിനിമകള്‍ക്ക് ഏറ്റുവാങ്ങി, മികച്ച സംവിധായകനുള്ള പുരസ്‌കാരം ഒരു ഞയാറാഴ്ച എന്ന സിനിമയ്ക്ക് ശ്യാമപ്രസാദ് അര്‍ഹത നേടി. മികച്ച സ്വഭാവനടനുള്ള പുരസ്‌കാരം ജോജു ജോര്‍ജ് ഏറ്റുവാങ്ങി.

ജയസൂര്യ ക്യാപ്റ്റന്‍ ഞാന്‍ മേരിക്കുട്ടി, പി.വി സത്യന്റെ ജീവിതകഥ, സൗബിന്‍ ഷാഹീര്‍ സുഡാനി ഫ്രം നൈജീരിയ എന്നീ സിനിമയിലെ അഭിനയത്തിനാണ് മികച്ച നടനുള്ള പുരസ്‌കാരം  ഇരുവരേയും തേടിയെത്തിയത്. മികച്ച സംവിധായകനായി ശ്യാമ പ്രസാദിനെ തിരഞ്ഞെടുത്തത് ദയാഭായിയെ പ്രധാനവേഷത്തിലെത്തിച്ച ചിത്രം ഒരു ഞായായ്ചയുടെ സംവിധാനത്തിനാണ് ( രണ്ട് ലക്ഷം രൂപ ശില്‍പം പ്രശസ്തി പത്രം), കുപ്രസിദ്ധ പയ്യന്‍, ചോല എന്നീ സിനിമകളിലെ അഭിനയത്തിന് മികച്ച നടിയായി നിമിഷ സജയനെ തിരഞ്ഞെടുത്തത് ( ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും),

മികച്ച സ്വഭാവ നടന്‍ ജോജു ജോര്‍ജ് (50,000 രൂപയും പ്രശസ്തി പത്രവും), മികച്ച സ്വഭാവ നടി-സാവിത്രി ശ്രീധരന്‍ (സുഡാനി ഫ്രം നൈജീരിയ സുഡാനി ഫ്രം നൈജീരിയ), മികച്ച ബാലനടി അവനീകാന്ത-ചിത്രം പന്ത് (50000 രൂപ പ്രശസ്തി പത്രം),മികച്ച കഥാകൃത്ത് -ജോയി മാത്യും അങ്കിള്‍, (50000രൂപ പ്രശസ്തി പത്രം)  മികച്ച ക്യമാറമാന്‍ കെ.യു  മോഹനന്‍ ( കാര്‍ബണ്‍) തിരക്കഥാകൃത്ത് സക്കറിയ മുഹമ്മദ്, ഗാനരചനയിതാവ് ഹരിനാരായണന്‍ (തീവണ്ടി)

104 ചിത്രങ്ങളാണ് ഇത്തവണ ചലച്ചിത്ര പുരസ്‌കാരത്തിന് മത്സരിക്കുന്നത്. അതിൽ 100 എണ്ണം ഫീച്ചർ വിഭാഗത്തിൽ ഉൾപ്പെടുന്നു. പ്രമുഖ സംവിധായകൻ കുമാർ സാഹ്നിയാണ് ഇത്തവണത്തെ ജൂറി ചെയർമാൻ. സംവിധായകരായ ഷെറി ഗോവിന്ദൻ, ജോർജ് കിത്തു, ഛായാഗ്രാഹകൻ കെ.ജി ജയൻ, നിരൂപകരായ വിജയകൃഷ്ണൻ, എഡിറ്റർ ബിജു സുകുമാരൻ, സംഗീത സംവിധായകൻ പി.ജെ ഇഗ്നേഷ്യസ്, നടി നവ്യാ നായർ, മോഹൻദാസ് എന്നിവരും ജൂറി അംഗങ്ങളാണ്.

അവാർഡുകൾ ഇങ്ങനെ

മികച്ച ചലച്ചിത്ര ഗ്രന്ഥം- എം ജയരാജിന്റെ മലയാള സിനിമ പിന്നിട്ട വഴികൾ
മികച്ച രണ്ടാമത്തെ സിനിമ-ഒരു ഞായറാഴ്ച-
മികച്ച നടൻ- ജയസൂര്യ, സൗബിൻ
മികച്ച നടി- നിമിഷ സജയൻ
മികച്ച സ്വഭാവ നടൻ-ജോജു ജോർജ്
മികച്ച സംവിധായകൻ-ശ്യാമപ്രസാദ് 
മികച്ച കഥാകൃത്ത്- ജോയ് മാത്യു (അങ്കിൾ)
മികച്ച ഛായാഗ്രാഹകൻ- കെ യു മോഹനൻ (കാർബൺ)
മികച്ച തിരക്കഥാകൃത്ത്- മുഹസിൻ പരാരി, സക്കറിയ (സുഡാനി ഫ്രം നൈജീരിയ)
മികച്ച ബാലതാരം- മാസ്റ്റർ മിഥുൻ
മികച്ച പിന്നണി ഗായകൻ- വിജയ് യേശുദാസ്
മികച്ച സിങ്ക് കൗണ്ട്- അനിൽ രാധാകൃഷ്ണൻ
ഛായാഗ്രാഹണം ജൂറി പരാമർശം- മധു അമ്പാട്ട്
മികച്ച കുട്ടികളുടെ ചിത്രം- അങ്ങനെ അകലെ ദൂരെമികച്ച സംഗീത സംവിധായകൻ- വിശാൽ ഭരദ്വാജ് (കാർബൺ)
മികച്ച പശ്ചത്തല സംഗീതം- ബിജിബാൽ (ആമി)
മികച്ച കലാസംവിധായകൻ- വിനേഷ് ബംഗ്ലാൽ (കമ്മാരസംഭവം)
മികച്ച ചിത്രസംയോജകൻ - അരവിന്ദ് മന്മദൻ (ഒരു ഞായറാഴ്ച)
മികച്ച തിരക്കഥാകൃത്തുക്കൾ- മുഹ്സിൻ പെരാരി, സക്കറിയ (സുഡാനി ഫ്രം നൈജീരിയ)
മികച്ച സ്വഭാവനടിമാർ- സാവിത്രി ശ്രീധരൻ, സരസ്സ ബാലുശ്ശേരി

 

state film award 2018 announced

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES