കണ്ടനാട്ടെ തരിശുഭൂമിയില്‍ കൃഷിയില്‍ നൂറുമേനി വിജയം കൊയ്ത നടന്‍ ശ്രീനിവാസന്റെ കാര്‍ഷിക മാതൃകയ്ക്ക് ആദരവ് നല്‍കിയിരിക്കുകയാണ് കേരള ദര്‍ശനവേദി. എറണാകുളം കണ്ടനാടുള്ള ശ്രീനിവാസെന്റെ വസതിയിലാണ് ചടങ്ങ് നടന്നത്.ശ്രീനിവാസന്റെ വീട്ടിലെത്തി ഒരുപറ നെല്ല് സമ്മാനിച്ചാണ് കേരള ദര്‍ശനവേദി അദ്ദേഹത്തെ ആദരിച്ചത്. പരിപാടിക്കെത്തിയ മാധ്യമങ്ങളോട് നടന്‍ സംസാരിച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
നമ്മള്‍ ദിവസവും പലസ്തീന്‍, അമേരിക്ക, ഇസ്രയേല്‍ എന്നിവരെക്കുറിച്ചുള്ള വാര്‍ത്തകള്‍ കേള്‍ക്കുന്നു. പലസ്തീന്‍ വിഷയത്തില്‍ ഇസ്രയേലിനെ കുറ്റപ്പെടുത്താം. എന്നാല്‍, മത്സ്യബന്ധനം, കാര്‍ഷിക വിളകള്‍ എന്നിവയില്‍ അവര്‍ ലോകത്ത് എവിടെയെത്തി നില്‍ക്കുന്നു എന്ന് ഞാന്‍ നേരിട്ട് മനസ്സിലാക്കി,' ശ്രീനിവാസന്‍ പറഞ്ഞു. ഇസ്രയേലിലെ കാര്‍ഷിക മുന്നേറ്റങ്ങള്‍ മനസ്സിലാക്കാന്‍ നേരിട്ട് അവിടെ പോകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ കണ്ടനാട് ഭാഗത്തുനിന്നുള്ള ഒരു സംഘം ഇസ്രയേല്‍ സന്ദര്‍ശിക്കാന്‍ ശ്രമിക്കണമെന്നും താനും അവരോടൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസം ഉദയംപേരൂര്‍ കണ്ടനാടുള്ള ശ്രീനിവാസന്റെ വീട്ടില്‍ വെച്ച് കേരള ദര്‍ശനവേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങിലാണ് ശ്രീനിവാസനെയും ഭാര്യ വിമല ശ്രീനിവാസനെയും പൊന്നാടയണിയിച്ച് ആദരിച്ചത്.
ധ്യാന്‍ കൃഷി ചെയ്യാന്‍ കുറെ കാര്യങ്ങള്‍ പഠിച്ചു. നല്ലകാര്യമാണ്.
സ്വന്തമായി കൃഷി ചെയ്ത് ഭക്ഷണം കഴിച്ചാല്‍ അതിന്റെ മാനസിക ആരോഗ്യ ഗുണങ്ങള്‍ നല്ലതായിരിക്കും. മിക്ക രോഗങ്ങള്‍ക്കും കാരണം നല്ല ഭക്ഷണം കഴിക്കാത്തതാണ്'- അദ്ദേഹം പറഞ്ഞു. ഞങ്ങളെ പോലെ നല്ലൊരു അച്ഛനെയും അമ്മയെയും കിട്ടിയ അവര്‍് ഭാഗ്യവാന്മാരെന്നും ശ്രീനിവാസന്‍ ചിരിയോടെ മാധ്യമങ്ങളോട് പങ്ക് വച്ചു.
അഞ്ചുവര്‍ഷം മുമ്പ് കണ്ടനാട് രണ്ടേക്കര്‍ സ്ഥലത്താണ് ശ്രീനിവാസന്‍ ഉള്‍പ്പെടെയുള്ളവരുടെ കൂട്ടായ്മ കൃഷിക്ക് തുടക്കം കുറിച്ചത്. കര്‍ഷകനായ മനു അടക്കമുള്ളവരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് ഈ കാര്‍ഷിക മുന്നേറ്റം സാധ്യമായത്. നിലവില്‍ ഈ കൂട്ടായ്മയുടെ നേതൃത്വത്തില്‍ 80 ഏക്കര്‍ സ്ഥലത്ത് കൃഷി വ്യാപിപ്പിച്ചു കഴിഞ്ഞു. തരിശുഭൂമി കൃഷിയോഗ്യമാക്കുന്നതില്‍ ഈ കൂട്ടായ്മ മാതൃകയാവുകയാണ്.
കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എം.സി. ദിലീപ് കുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ശ്രീനിവാസന് മുന്നില്‍ ഒരുപറ നെല്ല് അളന്നുനല്‍കിയാണ് അദ്ദേഹത്തെ ആദരവ് അറിയിച്ചത്.