ശ്രീനിവാസന്റെ വേര്‍പാടിന്റെ വേദനയില്‍ നിന്നും അദ്ദേഹത്തിന്റെ കുടുംബം ഇന്നും മുക്തരായിട്ടില്ലെന്നതിന്റെ തെളിവാണ് നടന് വിയോഗത്തിന് ശേഷം പൊതുവേദിയിലെത്തിയ ഭാര്യ വിമലയുടെയും മകന്‍ ധ്യാനിന്റെയും വീഡിയോ. കഴിഞ്ഞ ദിവസം അദ്ദേഹത്തിന് ലഭിച്ച ആദരം ഏറ്റുവാങ്ങാനെത്തിയ വിമല സങ്കടം സഹിക്കാനാകാതെ പൊട്ടിക്കരയുന്നതും ആശ്വസിപ്പിക്കുന്ന ധ്യാനിനെയുമാണ് വീഡിയോയില്‍ കാണുക
അന്തരിച്ച നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ സ്മരണാര്‍ത്ഥം നല്കുന്ന പുരസ്‌കാരം ആണ്് ശ്രീനിവാസന് മരണാനന്തര ബഹുമതിയായി നല്‍കിചയത്. മന്ത്രി വീണാ ജോര്‍ജാണ് പുരസ്‌കാരം നല്‍കിയത്. മന്ത്രിയില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങവെ വിമല വികാരഭരിതയാവുകയും കരയുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്ന ഇളയ മകന്‍ ധ്യാന്‍ ശ്രീനിവാസന്‍ അമ്മയെ ചേര്‍ത്തു പിടിച്ച് ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്.
ധ്യാന്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചിട്ടും വിമലയ്ക്ക് കരച്ചിലടക്കാനായില്ല. ഇതോടെ വീണ ജോര്‍ജ് അവരെ ചേര്‍ത്തു പിടിക്കുകയായിരുന്നു. കണ്ടുനിന്നവരെ പോലും ഈറനണിയിക്കുന്നതായിരുന്നു ഈ രംഗങ്ങള്‍. ശ്രീനിവാസന്റെ വേര്‍പാട് അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും എത്ര വലിയ ആഘാതമാണ് നല്‍കിയതെന്ന് ഓര്‍മപ്പെടുത്തുകയാണ് വിഡിയോ.
ശ്രീനിവാസന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ സത്യന്‍ അന്തിക്കാടും ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. ശ്രീനിവാസന്റെ മരണ ശേഷം അമ്മയ്ക്ക് താങ്ങായി മകന്‍ ധ്യാന്‍ അരികില്‍ തന്നെയുണ്ട്. തന്റെ സിനിമാത്തിരക്കുകളൊക്കെ മാറ്റിവച്ച് അമ്മയ്ക്കൊപ്പം സമയം ചെലവിടുകയാണ് ധ്യാന്‍