Latest News

ഞാന്‍ അവന്റേതും അവന്‍ എന്റേതും ആണ് അത് എന്നെന്നും അങ്ങിനെ ആയിരിക്കുകയും ചെയ്യും; പ്രണയവാര്‍ഷികം ആഘോഷിച്ച് ശ്രീലക്ഷ്മി ശ്രീകുമാര്‍

Malayalilife
ഞാന്‍ അവന്റേതും അവന്‍ എന്റേതും ആണ് അത് എന്നെന്നും അങ്ങിനെ ആയിരിക്കുകയും ചെയ്യും; പ്രണയവാര്‍ഷികം ആഘോഷിച്ച് ശ്രീലക്ഷ്മി ശ്രീകുമാര്‍

ലയാളികളുടെ പ്രിയ നടന്‍ ജഗതി ശ്രീകുമാറിന്റെ മകളാണ് ശ്രീലക്ഷ്മി ശ്രീകുമാര്‍. ചില സിനിമകളിലൂടെയും ബിഗ്ബോസിലൂടെയും ശ്രീലക്ഷ്മി പ്രേക്ഷകര്‍ക്ക് സുപരിചിതയായ ശ്രീലക്ഷ്മിയുടെ വിവാഹം സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരുന്നു. അഞ്ചുവര്‍ഷം പ്രണയിച്ച ശേഷം വീട്ടുകാരുടെ സമ്മതതോടെയാണ് ജിജിന്‍ ജഗാംഹീര്‍ ശ്രീലക്ഷ്മിയുടെ കഴുത്തില്‍ മാല ചാര്‍ത്തി സ്വന്തമാക്കിയത്.ജഗതി ശ്രികുമാറിന്റെ മൂന്നാം ഭാര്യയായ കലയിലെ മകളാണ് ശ്രീലക്ഷ്മി. ജഗതിക്ക് രണ്ടാം ഭാര്യയും അതിലൊരു മകളുമുണ്ടെന്ന് ജനങ്ങള്‍ അറിഞ്ഞത് ഏറെ വൈകിയാണ്. വിവാഹശേഷം ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ പങ്കുവച്ച് ശ്രീലക്ഷ്മി എത്താറുണ്ട്.

നവംബര്‍ 17ന് ആണ് ശ്രീലക്ഷ്മിയുടെ വിവാഹം നടന്നത്. അഞ്ചുവര്‍ഷത്തെ പ്രണയത്തിനു ഒടുവില്‍ ആണ് ശ്രീലക്ഷ്മി വിവാഹിത ആയത്. ജിജിന്‍ ദുബായില്‍ കൊമേഴ്ഷ്യല്‍ പൈലറ്റ് ആണ് ഭര്‍ത്താവ് ജിജിന്‍ ജഹാംഗീര്‍. വിവാഹശേഷം ദുബായിലാണ് ഇപ്പോള്‍ ഇരുവരും. കൊച്ചിയില്‍ അയല്‍ക്കാരായിരുന്നു ജിജിനും ശ്രീലക്ഷ്മിയും അന്ന് മുതല്‍ തുടങ്ങിയ സൗഹൃദം ആണ് പിന്നീട് പ്രണയത്തില്‍ എത്തിയത്.

ജിജിനാണ് പ്രണയത്തെക്കുറിച്ച് ആദ്യം പറഞ്ഞത്. ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞപ്പോള്‍ത്തന്നെ ഇതായിരിക്കുമെന്ന് മനസ്സിലായിരുന്നു. ആദ്യമായി കേട്ടപ്പോള്‍ മറുപടി കൊടുത്തിരുന്നില്ല. ഇതിന്റെ പേരില്‍ ജിജിന്‍ നന്നായി ടെന്‍ഷനടിച്ചിരുന്നു. ഇത് പറഞ്ഞതിന്റെ പേരില്‍ സൗഹൃദവും നഷ്ടമാവുമോയെന്ന ഭയമായിരുന്നു ജിജിന്. പിന്നീട് താനും ഇഷ്ടം അറിയിക്കുകയും അത് പ്രണയമായി മാറുകയായിരുന്നുവെന്നും ശ്രീലക്ഷ്മി മുന്‍പ് വ്യക്തമാക്കിയിട്ടുണ്ട്.

അഞ്ചുവര്‍ഷം മുന്‍പാണ് അവന്‍ എന്നോട് പ്രണയാഭ്യര്‍ത്ഥന നടത്തുന്നത്. ലച്ചു നീ എന്റെ ഭാര്യയായി ഇരിക്കാമോ എന്നാണ് അദ്ദേഹം ചോദിച്ചത്. അന്ന് മുതല്‍ ഇന്ന് വരെ ഞാന്‍ അവന്റേതും, അവന്‍ എന്റേതും ആണ് അത് എന്നെന്നും അങ്ങിനെ ആയിരിക്കുകയും ചെയ്യും. ഹാപ്പി ആനിവേഴ്സറി ടു അസ്. താരത്തിന് ആശംസകളുമായി ആരധകരും എത്തിയിട്ടുണ്ട്.

sreelekshmi sreekumar celebrates her love anniversary

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES