യുവനടന്‍മാരില്‍ പ്രമുഖര്‍ക്കൊപ്പമെല്ലാം നായികയായി എത്തിയിട്ടുള്ള നടിയാണ് അനുശ്രീ. പല സിനിമകളിലും നാടന്‍ കഥാപാത്രത്തെയാണ് അനുശ്രീ അവതരിപ്പിച്ചിട്ടുള്ളത്. തന്റെ കുടുംബത്തോട് ഏറെ അടുപ്പമുളള താരം തന്റെ ചേട്ടനോടുളള സൗഹൃദത്തെക്കുറിച്ചും പല അഭിമുഖങ്ങളിലും പങ്കുവയ്ക്കാറുണ്ട്. സഹോദരന്റെ വിവാഹം താരം ആഘോഷമാക്കിയിരുന്നു. മറ്റൊരു നടിക്കും അവകാശപെടാനില്ലാത്ത സഹോദ സ്‌നേഹമാണ് അനൂപിനും അനുശ്രീക്കും തമ്മിലുള്ളത്. തന്റെ പിന്നിലെ ശക്തി തന്റെ അണ്ണനാണെന്ന് പറയുന്ന താരം സഹോദരനെക്കുറിച്ചും അദ്ദേഹത്തിന്റെ സ്‌നേഹത്തിന്റെയും കരുതലിനെയും കുറിച്ചും പലപ്പോഴും വാചാലയാകാറുണ്ട്. ഇപ്പോള്‍ സഹോദരന്റെ പിറന്നാള്‍ പാര്‍ട്ടിയുടെ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.
കപ്പയും ചിക്കനുമുള്‍പെടുന്ന ഗംഭീര സദ്യ തന്റെ തന്റെ പ്രിയപ്പെട്ടവര്‍ക്കായി അനുശ്രീ ഒരുക്കിയിരുന്നു. ഒരു വലിയ ഇലയില്‍ വിളമ്പി വച്ച് എല്ലാവരും ഒ്‌ത്തൊരുമിച്ച് ഭക്ഷണം കഴിക്കുന്ന ചിത്രമാണ് അനുശ്രീ പങ്കുവച്ചത്. ഇതൊടൊപ്പം തന്നെ കേക്ക് മുറിക്കുന്ന വീഡിയോയും താരം പങ്കുവച്ചു. സുഹൃത്തുകളെല്ലാം ചേര്‍ന്ന് ആഘോഷത്തോടെയാണ് കേക്ക് മുറിച്ചത്. ഇതിനിടയില്‍ പാര്‍ട്ടി പോപ്പര്‍ പൊട്ടുമ്പോള്‍ അനുശ്രീയുടെ പട്ടിക്കുട്ടി ജൂലി പേടിക്കുന്നതും അനുശ്രീ ആശ്വസിപ്പിക്കുന്നും വീഡിയോയിലുണ്ട്.