Latest News

തമിഴ് സംവിധായകൻ മുരുകദോസിനോട് ഹൈദരാബാദിലെ ഗ്രീൻപാർക്ക് ഹോട്ടൽ ഓർമ്മയുണ്ടോയെന്ന ചോദ്യവുമായി ശ്രീ റെഡ്ഡി; നടൻ ശ്രീകാന്തിനോട് നീ അന്ന് ചെയ്തതെല്ലാം എനിക്ക് ഇഷ്ടപ്പെട്ടിരുന്നുവെന്നും നടിയുടെ ഓർമ്മപ്പെടുത്തൽ; തമിഴ് സിനിമാ ലോകത്തെ വിറപ്പിച്ച് താരങ്ങൾക്കെതിരെ ലൈംഗികാരോപണങ്ങൾ ഓരോന്നായി പുറത്ത് വിട്ട് വിവാദനായിക

സ്വന്തം ലേഖകൻ
തമിഴ് സംവിധായകൻ മുരുകദോസിനോട് ഹൈദരാബാദിലെ ഗ്രീൻപാർക്ക് ഹോട്ടൽ ഓർമ്മയുണ്ടോയെന്ന ചോദ്യവുമായി ശ്രീ റെഡ്ഡി; നടൻ ശ്രീകാന്തിനോട് നീ അന്ന് ചെയ്തതെല്ലാം എനിക്ക് ഇഷ്ടപ്പെട്ടിരുന്നുവെന്നും നടിയുടെ ഓർമ്മപ്പെടുത്തൽ; തമിഴ് സിനിമാ ലോകത്തെ വിറപ്പിച്ച് താരങ്ങൾക്കെതിരെ ലൈംഗികാരോപണങ്ങൾ ഓരോന്നായി പുറത്ത് വിട്ട് വിവാദനായിക

തെലുങ്ക് സിനിമാ ലോകത്തെ പിടിച്ചു കുലുക്കിയ വെളിപ്പെടുത്തലുകളിലൂടെ ശ്രദ്ധേയയായ നടി ശ്രീ റെഡ്ഡി തമിഴ് സിനിമാ ലോകത്തെ സംവിധായകനെയും വെല്ലുവിളിച്ച് രംഗത്തെത്തിയത് വാർത്തയായിരുന്നു. എന്നാൽ പേര് വെളിപ്പെടുത്താതെ നടി ആദ്യം രംഗത്തെത്തുകയും പിന്നാലെ തെളിവുകൾ പുറത്ത് വിടുമെന്നുമായിരുന്നു നടിയുടെ തുറന്ന് പറച്ചിൽ. ഇപ്പോഴിതാ തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ച് കൊണ്ട് തമിഴ് സംവിധായകൻ എം ആർ മുരുകദോസിനും നടൻ ശ്രീകാന്തിനും നേരെ ലൈംഗികാരോപണം ഉന്നയിച്ചിരിക്കുകയാണ് നടി.

മുരുകദോസിന്റെ പേര് പറഞ്ഞ്‌ഹൈദരാബാദിലെ ഗ്രീൻപാർക്ക് ഹോട്ടൽ ഓർമ്മയുണ്ടോ എന്നും, അവിടെ വച്ച് വെലഗോണ്ട ശ്രീനിവാസനോടൊപ്പം തന്നെ കണ്ടത് ഓർമ്മയുണ്ടോ എന്നുമാണ് ശ്രീ ചോദിക്കുന്നത്. മുരുകദോസിന് എതിരായ 90 ശതമാനം തെളിവുകൾ തന്റെ കയ്യിലുണ്ടെന്നാണ് ശ്രീ പറയുന്നത്. തനിക്ക് അവസരം വാഗ്ദാനം ചെയ്ത് മുരുകദോസ് പറ്റിക്കുകയായിരുന്നുവെന്നും ശ്രീ റെഡ്ഡി ആരോപിക്കുന്നു.

നടൻ ശ്രീകാന്തിന്റെ പേര് പറഞ്ഞ് കൊണ്ട് നടി കുറിച്ചത് ഇങ്ങനെയാണ്. അഞ്ച് വർഷം മുൻപ് ക്രിക്കറ്റ് ലീഗ് നടക്കുമ്പോൾ നടൻ ശ്രീകാന്തും താനുമായി ഹൈദരാബാദിലെ ഹോട്ടലിൽ വെച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടുവെന്നും തന്റെ സിനിമയിൽ ഒരു വേഷം ഓഫർ ചെയതിരുന്നെന്നും, അന്ന് നീ ചെയ്തതെല്ലാം എനിക്ക് ഇഷ്ടമായെന്നും ശ്രീ ഫേസ്‌ബുക്കിൽ പോസ്റ്റിൽ പറയുന്നു. തമിഴ് ലീക്ക് എന്ന ഹാഷ്ടാഗിലൂടെയാണ് നടി രഹസ്യങ്ങൾ വെളിപ്പെടുത്തുന്നത്.

സിനിമാരംഗത്തെ കാസ്റ്റിങ് കൗച്ചിനെപ്പറ്റി ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് ഓരോ ദിവസവും നടി ശ്രീ റെഡ്ഡി നടത്തുന്നത്. തെലുഗു സിനിമയിൽ പുതുമുഖങ്ങളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കുന്നുവെന്ന ആരോപണവുമായാണ് ശ്രീ ആദ്യം രംഗത്തെത്തുന്നത്. നടനും സംവിധായകനുമായ ശേഖർ കമ്മൂല, നടൻ റാണാ ദഗ്ഗുബാട്ടിയുടെ സഹോദരൻ അഭിറാം ദഗ്ഗുബാട്ടി, ഗായകൻ ശ്രീറാം, സംവിധായകൻ കൊരട്ടല ശിവ തുടങ്ങിയവർക്കെതിരെയാണ് പിന്നീട് ശ്രീ രംഗത്തെത്തിയത്. തെലുങ്ക് സിനിമയിലെ ചൂഷണങ്ങൾക്കെതിരെ ശ്രീ റെഡ്ഡി മേൽവസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ചതോടെ വിഷയം ദേശീയ ശ്രദ്ധ നേടുകയും ചെയ്തു.

sree reddy to expose tamil director

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക