കേരളത്തില്‍ കത്തിപടരുന്ന ശബരിമല വിഷയത്തില്‍ പ്രതികരണവുമായി തെലുങ്ക് നടി ശ്രീ റെഡ്ഡി. സിനിമമേറലയിലും മറ്റും പ്രമുഖര്‍ക്കതിരെയുള്ള ലൈംഗികാരോപണങ്ങളിലെ വിവാദനായികയാണ് ശ്രീ റെഡ്ഡി. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ തന്റെ നിലപാട് തുറന്ന് പറഞ്ഞ് രംഗത്തുവന്നിരിക്കുകയാണ് താരം.
'പെണ്‍കുട്ടികള്‍ പോകുന്നത് നിര്‍ത്തുന്നതാണ് നല്ലതെന്നാണ് തനിക്ക് തോന്നുന്നതെന്ന് ശ്രീ റെഡ്ഡി പറയുന്നു. ഞാന്‍ സ്ത്രീകളെ ബഹുമാനിക്കുന്നു. കാരണം അവര്‍ക്ക് മൂല്യമുണ്ട്.. അതുപോലെ ക്ഷേത്രങ്ങളിലെ ആചാരങ്ങള്‍ക്കും വില നല്‍കൂ. ഹിന്ദുത്വത്തെ സംരക്ഷിക്കൂ...
അയ്യപ്പനെയും മതങ്ങളുടെ മൂല്യങ്ങളെയും ബഹുമാനിക്കൂ... ദൈവത്തിന് എതിരായി നമ്മള്‍ എന്തെങ്കിലും ചെയ്താല്‍ നമുക്ക് അവരുടെ അനുഗ്രഹം ലഭിക്കില്ലെന്ന് മാത്രമല്ല അത് സ്ത്രീകളുടെ ഭാവിക്ക് ദോഷം ചെയ്യുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
തന്റെ പോസ്റ്റിന് താഴെ നെഗറ്റീവ് കമന്റുകള്‍ നല്‍കുന്നവര്‍ക്കും ശ്രീ റെഡ്ഡി മറുപടി പറയുന്നുണ്ട്. ' നെഗറ്റീവ് കമന്റുകള്‍ നല്‍കുന്നവരോട്, ദൈവം ജനിച്ചത് പത്തൊന്‍പതാം നൂറ്റാണ്ടിലോ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലോ അല്ല. ഇത് സനാതന ധര്‍മമാണ്. ഇത്തരം കാര്യങ്ങളിലൂടെ നമ്മള്‍ മുന്നോട്ടല്ല, പിറകോട്ടാണ് പോകുന്നത്. വിദ്യാഭ്യാസമുള്ള വിഡ്ഢികളോട് പുച്ഛം തോന്നുന്നു..
സുപ്രീം കോടതിക്കും ഇന്ത്യന്‍ ഭരണഘടനയ്ക്കും മുന്‍പ് ഹിന്ദു വേദങ്ങള്‍ ഉണ്ടായത് ആചാരങ്ങള്‍ പഠിപ്പിക്കാനാണ്, എന്ത് ചെയ്യണം, ചെയ്യരുതെന്ന് പഠിപ്പിക്കാനാണ്. ആചാരം അനുസരിച്ച് ഷര്‍ട്ട് ധരിക്കാതെയാണ് പുരുഷന്മാര്‍ അമ്പലത്തില്‍ പ്രവേശിക്കാറുളളത്. പെണ്‍കുട്ടികള്‍ക്ക് അത് ചെയ്യാനാകില്ല. ചില ആചാരങ്ങള്‍ ചില പ്രത്യേക വിഭാഗത്തിന് മാത്രമാണ് ബാധകമാകുന്നത്..നമ്മള്‍ മറ്റുള്ളവരെ പിന്തുടരേണ്ട കാര്യമില്ല .. നമുക്ക് ഒരേപോലെ പെരുമാറാനാകില്ല'.. ശ്രീ റെഡ്ഡിയുടെ പോസ്റ്റില്‍ പറയുന്നു.