സൗബിന്‍ ഷാഹിര്‍ നിര്‍മ്മാണ രംഗത്തേക്ക്. പറവ ഫിലിംസ് നിര്‍മ്മിക്കുന്ന മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തിലൂടെയാണ് സൗബിന്‍ ഷാഹിര്‍ നിര്‍മ്മാതാവാകുന്നത്. പറവ എന്ന ചിത്രത്തിലൂടെയാണ് സൗബിന്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.
'ജാന്‍-എ-മന്‍' എന്ന വിജയ ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ചിത്രത്തിന്റെ' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. സൗബിന്‍ ഷാഹിര്‍ ശ്രീനാഥ് ഭാസി എന്നിവരാണ് പ്രധാന വേഷങ്ങളില്‍. '
കൊടൈക്കനാലില്‍ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ഞുമ്മല്‍ ബോയ്‌സില്‍ ച ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ദീപക് പറമ്പോല്‍ , അഭിറാം രാധാകൃഷ്ണന്‍, അരുണ്‍ കുര്യന്‍, ഖാലിദ് റഹ്മാന്‍, ചന്ദു സലിംകുമാര്‍, വിഷ്ണു രഘു എന്നിവരാണ് മറ്റ് താരങ്ങള്‍. ഷൈജു ഖാലിദാണ് ഛായാഗ്രഹണം. സൗബിന്റെ പിതാവും നിര്‍മ്മാതാവുമായ ബാബു ഷാഹിര്‍ , ഷ്വാന്‍ ആന്റണി എന്നിവര്‍ നിര്‍മ്മാണ പങ്കാളികളാണ്.
എഡിറ്റര്‍: വിവേക് ഹര്‍ഷന്‍, ആര്‍ട്ട്: അജയന്‍ ചാലിശേരി, സംഗീതം: സുഷിന്‍ ശ്യാം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, പി.ആര്‍.ഒ: പി.ശിവപ്രസാദ്.