മലയാള സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് നടന്‍ സൗബിന്‍ ഷാഹിര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയിരുന്നു പിതാവിന്റെ പാതയിലൂടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയിട്ടാണ് സൗബിന്‍ സിനിമയിലേക്ക് എത്തുന്നത്. സംവിധാന സഹായിയായും പിന്നീട് അഭിനേതാവുമായി ശ്രദ്ധേയനായ നടന്‍ ഇന്ന് മലയാളത്തിലെ യുവനടന്‍മാരില്‍ പ്രധാനിയാണ്.
സിനിമയ്ക്ക് പുറമേ ഭാര്യയ്ക്കും മകനുമൊപ്പം സന്തുഷ്ടമായ കുടുംബജീവിതവും നയിക്കുകയാണ് സൗബിന്‍. ഇതിനിടെ ഭര്‍ത്താവിനെ കുറിച്ചും തങ്ങളുടെ പ്രണയത്തെക്കുറിച്ചും നടന്റെ ഭാര്യ ജാമിയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.
ഏഴാം വിവാഹ വാര്‍ഷികത്തോടനുബന്ധിച്ചാണ് സൗബിനുമായിട്ടുള്ള കൂടിക്കാഴ്ചയും വളരെ പെട്ടെന്ന് വിവാഹ ജീവിതത്തിലേക്ക് ഒന്നിച്ചതിനെ കുറിച്ചുമൊക്കെ ജാമിയ എഴുതിയത്. ഒപ്പം ഇരുവരുടെയും സ്വകാര്യ നിമിഷത്തിലെ ചിത്രങ്ങളും ജാമിയ പങ്കുവെച്ചിരുന്നു.
'7 വര്‍ഷം മുമ്പ്, വളരെ സന്തുഷ്ടരായ 2 ആത്മാക്കള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. അത് ആത്യന്തിക ലക്ഷ്യമായത് കൊണ്ടോ അത് ചെയ്യേണ്ട കാര്യം ആയതുകൊണ്ടോ അല്ല. ഇതിലേക്ക് തിരിയാന്‍ ഒരു മാന്ത്രികതയോ ട്വിസ്റ്റോ ഉണ്ടായിരുന്നില്ല. ഇത് വളരെ സാധാരണമായി ഒരു 'ആണ്‍കുട്ടി പെണ്‍കുട്ടിയെ കണ്ടുമുട്ടുന്ന കഥയായിരുന്നു.
വളരെ യാദൃച്ഛികമായ ഒരു ദിവസമായിരുന്നു അത്. എനിക്ക് ഒരു സമയമോ നിമിഷമോ സൂചിപ്പിക്കാന്‍ അറിയില്ല. പക്ഷേ അത് 'ശരിയായ സമയം' മാത്രമായിരുന്നു എന്ന് പറയാം. അങ്ങനെ ഞങ്ങള്‍ മുന്നോട്ട് പോയി. ഞങ്ങള്‍ പരസ്പരം സ്വര്‍ഗീയ വാഗ്ദാനങ്ങളൊന്നും ചെയ്തിട്ടില്ല. ഞങ്ങള്‍ മാന്ത്രികമായ എന്തെങ്കിലും ആരംഭിക്കുകയാണെന്നും ഞങ്ങള്‍ക്ക് തോന്നലുണ്ടായില്ല. എല്ലാം വളരെ ലളിതമായിരുന്നു. സമ്മതമാണെന്ന് ഞങ്ങള്‍ പരസ്പരം പറഞ്ഞു... അങ്ങനെ ഞങ്ങളുടെ പ്രണയകഥ ആരംഭിച്ചു...
ഇന്നു മുതല്‍ സമ്പത്തിലും ദാരിദ്ര്യത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും സ്നേഹിക്കുകയും പരിപാലിക്കുകയും മരണം വരെ വേര്‍പ്പെടുത്താതെ നിലനില്‍ക്കുമെന്നും ഞങ്ങള്‍ തീരുമാനിച്ചു,' എന്നാണ് സൗബിന്റെ ഭാര്യ കുറിച്ചത്.
സിനിമയില്‍ നായകനായി അഭിനയിച്ച് തിളങ്ങി നില്‍ക്കുന്ന സമയത്താണ് സൗബിന്‍ ഷാഹിര്‍ വിവാഹിതനാകുന്നത്. 2017 ഡിസംബറിലായിരുന്നു കോഴിക്കോട് സ്വദേശിയായ ജാമിയയെ സൗബിന്‍ വിവാഹം കഴിക്കുന്നത്. ജാമിയയുടെ ആദ്യ വിവാഹത്തിലെ മകളും ഇവര്‍ക്കൊപ്പമാണ് താമസം. ഇതിനുപുറമേ ഓര്‍ഹാന്‍ എന്നൊരു മകന്‍ കൂടി സൗബിന് ഉണ്ട്.