Latest News

സമൂഹ മാധ്യമത്തിൽ വീണ്ടും ഒരു ഒളിച്ചോട്ട വീഡിയോ; സംഗതിക്ക് പിന്നിലുള്ള ട്വിസ്റ്റ് കണ്ടപ്പോൾ ഞെട്ടിത്തരിച്ച് പ്രേക്ഷകർ

Malayalilife
സമൂഹ മാധ്യമത്തിൽ വീണ്ടും ഒരു ഒളിച്ചോട്ട വീഡിയോ; സംഗതിക്ക് പിന്നിലുള്ള ട്വിസ്റ്റ് കണ്ടപ്പോൾ ഞെട്ടിത്തരിച്ച് പ്രേക്ഷകർ

ഷ്ടപ്പെട്ടയാളോടൊപ്പം പോവുകയാണെന്ന് പറഞ്ഞ് ഫേസ്‌ബുക്ക് ലൈവിൽ വന്ന പെൺകുട്ടികളുടെ വീഡിയോ അടുത്തിടെ നാം ഞെട്ടലോടെ കേട്ട സംഭവമായിരുന്നു. ഈ അവസരത്തിലാണ് ഇതേ സംഭവം സമൂഹ മാധ്യമത്തിൽ വീണ്ടും തല പൊക്കിയത്. ഒരാളെ തനിക്ക് ഇഷ്ടമാണെന്നും പ്രണയിച്ചതിന്റെ പേരിൽ വീട്ടുകാർ തന്നെ ഏറെ പീഡിപ്പിച്ചെന്നും കാമുകനെ വ്യാജ കേസിൽ പെടുത്തിയെന്നും പറഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത്. ഒപ്പം തന്റെ പൂർണമായ മേൽവിലാസം പറയുന്നതിനൊപ്പം അച്ഛന്റെ പേരും വിലാസവും പെൺകുട്ടി പറയുന്നു.

സ്വന്തം ഇഷ്ടപ്രകാരമാണ് പോകുന്നതെന്ന് കൂടി പെൺകുട്ടി വ്യക്തമാക്കുന്നു. ഇതിന് ഏതാനും മണിക്കൂറിന് ശേഷം പെൺകുട്ടി വീണ്ടും ലൈവിലെത്തുകയും താൻ ആർക്കൊപ്പവും ഒളിച്ചോടിയിട്ടില്ലെന്നും വീട്ടിൽ തന്നെ ഉണ്ടെന്നും പറയുന്നത്. അത്യാവശ്യഘട്ടത്തിൽ മാത്രമേ പുറത്തു വിടൂ എന്ന കരാറിൽ കാമുകന്റെ നിർബന്ധത്തിന് വഴങ്ങി എടുത്ത വീഡിയോ ആയിരുന്നു അതെന്നും പക്ഷേ വീഡിയോ പുറത്തു വിട്ട് കാമുകൻ തന്നെ വഞ്ചിച്ചെന്നും പറഞ്ഞാണ് പെൺകുട്ടി രംഗത്തെത്തിയത്.

ഈ വീഡിയോയുടെ പിറകെ കാമുകനെന്ന് പറയപ്പെടുന്ന യുവാവിന്റെ വിഡിയോയും പുറത്തു വന്നു. സമൂഹ മാധ്യമത്തിൽ ഏറെ വിമർശനം നേരിട്ട ഒളിച്ചോട്ടത്തെ പശ്ചാത്തലമാക്കി നിർമ്മിച്ച പൊങ്കാലയിട്ട ഹ്രസ്വചിത്രമായിരുന്നു ഇത്. സുഖിയൻ ഫിൽഡ് വിത്ത് അൺടോൾഡ് സ്റ്റോറീസ് എന്ന അക്കൗണ്ടിൽ അപ്‌ലോഡ് ചെയ്ത വീഡിയോയിൽ ഗാനപ്രിയ, സനൂപ്, ദിപിൻ, ജയമോഹൻ എന്നിവർ വേഷമിടുന്നു .

 

Read more topics: # social media,# viral short film
social media viral short film

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES