പ്രെഗ്‌നന്‍സി ടെസ്റ്റ് പോസിറ്റീവ് ആയ ഫോട്ടോ പങ്ക് വച്ച് പാര്‍വ്വതി തിരുവോത്തും നിത്യാ മേനോനും സയനോരയും; താരങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍മീഡിയയും; അഞ്ജലി മേനോന്‍ ചിത്രത്തിന്റെ പ്രോമോഷനെന്ന് സൂചന; പുതിയ ചര്‍ച്ചക്ക് തുടക്കമിട്ട് താരസുന്ദരികള്‍

Malayalilife
പ്രെഗ്‌നന്‍സി ടെസ്റ്റ് പോസിറ്റീവ് ആയ ഫോട്ടോ പങ്ക് വച്ച് പാര്‍വ്വതി തിരുവോത്തും നിത്യാ മേനോനും സയനോരയും; താരങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍മീഡിയയും; അഞ്ജലി മേനോന്‍ ചിത്രത്തിന്റെ പ്രോമോഷനെന്ന് സൂചന; പുതിയ ചര്‍ച്ചക്ക് തുടക്കമിട്ട് താരസുന്ദരികള്‍

ഴിഞ്ഞ കുറച്ചു മണിക്കൂറുകളായി സയനോര, പാര്‍വതി തിരുവോത്ത്, നിത്യ മേനന്‍ എന്നിവരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. ഗ്രെ്‌നന്‍സി ടെസ്റ്റ് പോസിറ്റീവ് ആയ ഫോട്ടോയാണ് മൂവരും പങ്കുവച്ചിരിക്കുന്നത്. 'ആന്‍ഡ് ദപി വണ്ടര്‍ ബിഗിന്‍സ്' എന്നാണ് പോസ്റ്റുകള്‍ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. എന്തായാലും ചിത്രം പങ്ക് വച്ചതോടെ പലരും ഗര്‍ഭിണിയാണോ എന്ന ചോദ്യമുയര്‍ത്തുന്നുണ്ട്.

എന്നാല്‍ അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ളതാണ് ഈ പോസ്റ്റുകള്‍. നാദിയ മൊയ്ദു, പാര്‍വതി തിരുവോത്ത് , നിത്യ മേനോന്‍, പദ്മ പ്രിയ, അര്‍ച്ചന പദ്മിമി എന്നിവര്‍ സിനിമയില്‍ ഗര്‍ഭിണികളായി വേഷമിടുക എന്നാണ് സൂചന. ഗായിക സായനോര ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാകും ഇത്. ചിത്രത്തെ സംബന്ധിച്ച ഔദ്യോ?ഗിക സ്ഥിരീകരണങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് വിവരം. വണ്ടര്‍ വുമണ്‍ എന്നാണ് ചിത്രത്തിന്റെ പേരെന്നും സൂചനകളുണ്ട്. 

അതേസമയം, ചിത്രത്തെ സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല. എന്തായാലും താരങ്ങളുടെ പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. വണ്ടര്‍ വുമണ്‍ എന്നാണ് ചിത്രത്തിന്റെ പേരെന്നും കമന്റുകള്‍ വന്നു കഴിഞ്ഞു.
 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Parvathy Thiruvothu (@par_vathy)

social media post for parvathy thiruvothu

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES