സിത്താരെ സമീന്‍ പര്‍' എന്ന സിനിമയിലൂടെ ആമിര്‍ തിരിച്ചെത്തുകയാണ്. സിനിമയുടെ ട്രെയ്ലര്‍ അണിയറപ്രവര്‍ത്തകര്‍ ഇന്നലെ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ട്രെയ്ലര്‍ റിലീസിന് പിന്നാലെ ആമിര്‍ ഖാന് നേരെ വിമര്‍ശനങ്ങള്‍ ഉയരുകയാണ്.
സിത്താരെ സമീന്‍ പര്‍ സ്പാനിഷ് ചിത്രമായ ചാംപ്യന്‍സിന്റെ റീമേക്ക് ആണെന്ന് കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ചിത്രം സ്പാനിഷ് ചിത്രത്തിന്റെ സീന്‍ ബൈ സീന്‍ കോപ്പി ആണെന്നും ഒരു മാറ്റവുമില്ലാതെയാണ് ആമിര്‍ ഖാന്‍ ഹിന്ദിയിലേക്ക് ചിത്രം എടുത്തിരിക്കുന്നതെന്നാണ് വിമര്‍ശനങ്ങള്‍.
ലാല്‍ സിംഗ് ഛദ്ദ പരാജയപ്പെട്ടിട്ടും ആമിര്‍ ഖാനെ പോലെ ഒരു നടന്‍ എന്തിനാണ് വീണ്ടും റീമേക്കുകള്‍ക്ക് പിന്നാലെ പോകുന്നതെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. ചാമ്പ്യന്‍സ് ഫ്രീ ആയി ഹോട്ട്സ്റ്റാറില്‍ ഉണ്ടെന്നും പിന്നെ എന്തിനാണ് പ്രേക്ഷകര്‍ വലിയ തുക കൊടുത്ത് റീമേക്ക് തിയേറ്ററില്‍ കാണുന്നതെന്നും കമന്റുകളുണ്ട്.
അതേസമയം, നല്ല അഭിപ്രായങ്ങളും ട്രെയ്ലറിന് ലഭിക്കുന്നുണ്ട്. ആമിര്‍ ഖാന്റെ തിരിച്ചുവരവ് ഈ സിനിമയിലൂടെ പ്രതീക്ഷിക്കാമെന്നും ട്രെയ്ലറില്‍ നടന്‍ തകര്‍ത്തിട്ടുണ്ടെന്നും അഭിപ്രായങ്ങളുണ്ട്. എല്ലാവരും ആക്ഷന്‍, വയലന്‍സ് സിനിമകളുടെ പിന്നാലെ പോകുമ്പോള്‍ ഒരു സിംപിള്‍ ഫീല്‍ ഗുഡ് ഡ്രാമയിലൂടെ എങ്ങനെ ഹിറ്റടിക്കാമെന്ന് ആമിര്‍ കാണിച്ചുതരുമെന്നും ഒരു ആരാധകന്‍ എക്‌സില്‍ കുറിച്ചിട്ടുണ്ട്. ജൂണ്‍ 20 ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും.