സിനിമകളിലൂടെയും ടിവി ഷോകളിലൂടെയും മലയാളികളുടെ പ്രിയങ്കരിയായ താരമാണ് ശ്വേത മേനോന്‍. സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി തന്റെ വിശേഷങ്ങളൊക്കെ നടി പങ്കുവയ്ക്കാറുണ്ട്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ തന്റെ അസുഖ വിവരം വെളിപ്പെടുത്തിയിരിക്കുകയാണ് നടിയിപ്പോള്‍.തന്നെ വിളിച്ചും മെസേജും അയച്ച് അന്വേഷിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും സ്‌നേഹമുണ്ടെന്നും പറഞ്ഞ് കൊണ്ടാണ് വീഡിയോ.
തനിക്ക് എന്താണ് സംഭവിച്ചതെന്ന് നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നുവെന്ന ആമുഖത്തോടെയാണ് നടി തന്റെ അസുഖത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. തോള്‍ വേദനയാണ് താരത്തെ അലട്ടുന്നത്. ഫിസിയോ തെറാപ്പി ചെയ്യുന്നുണ്ടെന്നും സുഖം പ്രാപിച്ചുവരികയാണെന്നും താരം വെളിപ്പെടുത്തി.
>എന്തുപറ്റിയെന്ന് ചോദിച്ച് വിളിച്ചവര്‍ക്കും സന്ദേശമയച്ചവര്‍ക്കും ശ്വേത നന്ദി പറയുകയും ചെയ്തു. ഫിസിയോ തെറാപ്പി ചെയ്യുന്ന ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് നടി രോഗ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്. എത്രയും വേഗം സുഖംപ്രാപിക്കട്ടെയെന്ന് പറഞ്ഞുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.
ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഹായ് എല്ലാവര്‍ക്കും! എല്ലാ കോളുകള്‍ക്കും സന്ദേശങ്ങള്‍ക്കും നന്ദി. നിങ്ങളുടെ ഉത്കണ്ഠ എന്റെ ഹൃദയത്തെ സ്പര്‍ശിച്ചു. ഞാന്‍ ഇപ്പോള്‍ സുഖം പ്രാപിക്കുന്നു. പക്ഷേ എന്താണ് സംഭവിച്ചതെന്നതിനെപ്പറ്റി നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു. നീണ്ട യാത്രകള്‍ക്ക് ശേഷം എന്റെ വലത് തോളില്‍ പ്രശ്‌നമുണ്ടായി. കഴുത്തില്‍ നിന്ന് വലതു കൈ വരെ എനിക്ക് വേദനയും ഇറുകലും അനുഭവപ്പെടുന്നു. കൈ ചലിപ്പിക്കാന്‍ ബുദ്ധിമുട്ട് തോന്നി.
പക്ഷേ, വിഷമിക്കേണ്ട! എന്റെ മാതാപിതാക്കളുടെ ഫിസിയോതെറാപ്പിസ്റ്റുകളായിരുന്ന ജേക്കബിന്റെയും മഞ്ജുവിന്റെയും മാര്‍ഗനിര്‍ദേശപ്രകാരം ഫിസിയോതെറാപ്പി ചെയ്യുന്നു.നിലവില്‍ എന്റെ നില മെച്ചപ്പെട്ടു വരികയാണ്, കൃത്യ സമയത്തു ചികിത്സ തേടുന്നത് എന്തുകൊണ്ടും മികച്ചതാണ്', ശ്വേത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.