തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങി നില്‍ക്കുന്ന നടിയാണ് ശ്രുതി ഹാസന്‍. അതുപോലെ തന്നെ ഗോസിപ്പു വാര്‍ത്തകളിലും താരം ഇടം പിടിച്ചിരുന്നു. എന്നാല്‍ ഇത്തവണ താരത്തെ വാര്‍ത്തകളില്‍ നിറച്ചത് വിവാഹ ഗോസിപ്പുകള്‍ കൊണ്ടായിരുന്നു. ശ്രുതി ഹാസന്‍ ഈ വര്‍ഷം വിവാഹിതയാവുമെന്ന് ഒരു തെലുങ്ക് മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഗോസിപ്പുകള്‍ക്ക് നല്ല കലക്കന്‍ മറുപടിയാണ് താരം നല്‍കിയത്. വിവാഹവാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെയാണ് താരം പ്രതികരിച്ചത്. 'ഇത് എനിക്കൊരു പുതിയ വാര്‍ത്തയാണല്ലോ'എന്നു പരിഹാസരൂപേണയാണ് ശ്രുതി വാര്‍ത്തയ്ക്ക് മറുപടിയായി ട്വീറ്റ് നല്‍കിയത്. ിട്ടീഷ് നടനായ മിഖായേല്‍ കോര്‍സലുമായി ശ്രുതി പ്രണയത്തിലാണെന്ന തരത്തിലുള്ള നിരവധി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.
എന്നാല്‍ സംഗീത പരിപാടികളും ടി വി ഷോകളുമായി തിരക്കിലാണ് ശ്രുതി ഇപ്പോള്‍. വിഷയത്തില്‍ പ്രതിഷേധവുമായാണ് താരം ഇപ്പോള്‍ ട്വിറ്ററില്‍ മറുപടി നല്‍കിയത്.