Latest News

തിരക്കിനിടയില്‍ വിവാഹത്തെ കുറിച്ച് ആലോചിക്കാന്‍ പോലും സമയം കിട്ടിയില്ലെന്ന് കാജല്‍ അഗര്‍വാള്‍...!

Malayalilife
തിരക്കിനിടയില്‍ വിവാഹത്തെ കുറിച്ച് ആലോചിക്കാന്‍ പോലും സമയം കിട്ടിയില്ലെന്ന് കാജല്‍ അഗര്‍വാള്‍...!

തെന്നിന്ത്യന്‍ നടിമാരില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന അഭിനേത്രിയാണ് കാജല്‍ അഗര്‍വാള്‍. നടിയുടെ ക്ലല്യാണത്തെ കുറിച്ചാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്.  ആദ്യമൊക്കെ ആ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറുമായിരുന്നെങ്കിലും ഇപ്പോള്‍ അക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കിയിരിക്കുകയാണ് കാജല്‍ അഗര്‍വാള്‍. 

2018 ല്‍ വിവാഹം കഴിക്കാനായിരുന്നു പദ്ധതിയെന്ന് കാജല്‍ പറയുന്നു. എന്നാല്‍ ഏറ്റവും തിരക്കുള്ള വര്‍ഷമായിരുന്നു 2018.. ആ തിരക്കിനിടയില്‍ വിവാഹത്തെ കുറിച്ച് ആലോചിക്കാന്‍ പോലും സമയം കിട്ടിയില്ല എന്നാണ് നടി പറഞ്ഞത്.  കരിയറില്‍ ഏറ്റവും തിരക്കുണ്ടായ വര്‍ഷമാണ് 2018. ഒന്നിനു പിറകേ ഒന്നായി ചിത്രങ്ങള്‍ വന്നുകൊണ്ടിരിന്നു എന്നായിരുന്നു മറുപടി. 

ഇങ്ങനെ ഷൂട്ടിങും തിരക്കുമായി ജീവിച്ചാല്‍ ജീവിതം വേണ്ട് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സിനിമാ തിരക്കുകള്‍ക്കിടയില്‍ വിവാഹവും ജീവിതവും മറന്ന് പോകരുതെന്ന് ഉപദേശിക്കാത്ത ആരാധകരുമില്ലാതെയല്ല. തമിഴില്‍ പാരിസ് പാരിസ് എന്ന ചിത്രമാണ് കാജലിന്റേതായി റിലീസിനൊരുങ്ങുന്നത്. ബോളിവുഡില്‍ ഹിറ്റായ ക്വീനിന്റെ റീമേക്കാണ് പാരിസ് പാരിസ്. തെലുങ്കില്‍ കവചം എന്ന ചിത്രം ഡിസംബര്‍ 7 ന് റിലീസാകും. ഇന്ത്യന്‍ 2, പേരിട്ടിട്ടില്ലാത്ത ജയംരവി ചിത്രം എന്നിവയാണ് ഇനി കാജലിന് ചെയ്യാനുള്ളത്. ഇതൊക്കെ തീര്‍ത്ത് 2019 ല്‍ കാജല്‍ വിവാഹിതയാകും എന്ന് പ്രതീക്ഷിക്കാം.


 

south indian actress,kajal agarwal,marriage,gossip

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES