നടിയും നര്‍ത്തകിയുമായ ശോഭനയുടെ ഇന്‍സ്റ്റാഗ്രാം വീഡിയോകള്‍, റീലുകള്‍ തുടങ്ങിയവ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. താരം പങ്ക് വക്കുന്ന വീഡിയോകളെല്ലാം ത്െന്ന ശ്രദ്ധിക്കപ്പെടാറുമുണ്ട്. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയും അക്കാര്യത്തില്‍ വ്യത്യസതമല്ല.
ഒരു പരിപാടിയ്ക്കായി നൃത്തവേഷത്തില്‍ ഒരുങ്ങി, ഒരു ഓട്ടോറിക്ഷയില്‍ കയറി അവര്‍ പോകുന്ന വീഡിയോ ആണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ഓട്ടോ അണ്ണാ... നാരദ ഗാനസഭയിലേക്ക് വിട്' എന്ന് കാപ്ഷന്‍ ചെയ്തിരിക്കുന്ന വീഡിയോയില്‍ നാരദഗാനസഭയില്‍ ചെന്നൈ മാര്‍ഗഴി സംഗീതോത്സവത്തിന്റെ ശോഭന നടത്തിയ നൃത്ത പരിപാടിയുടെ അവസാന ഭാഗവും കാണാം.
അല്ലിക്കാഭരണം എടുക്കാന്‍ പോവുകാണോ ?ചേച്ചി, നകുലന്‍ എവിടെ ? എന്ന് തുടങ്ങി മണിച്ചിത്രത്താഴുമായി ബന്ധപ്പെടുത്തിയ കമന്റുകള്‍ മുതല്‍ ഓട്ടോയില്‍ പോയാല്‍ എന്താ കുഴപ്പം? ഇത്രയും ഹമ്പിള്‍ ആണോ ശോഭന?തുടങ്ങിയ കമന്റുകളും വീഡിയോയ്ക്ക് താഴെ നിറയുന്നുണ്ട്.