സിനിമ പ്രേമികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നായികമാരിലൊരാളാണ് ശോഭന. ഓർത്തുവെക്കാൻ ഒരുപാട് പ്രകടനങ്ങൾ സമ്മാനിച്ചിട്ടുണ്ട് ശോഭന. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും നിറ സാന്നിധ്യമായിരുന്നു ശോഭന. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ശോഭന വെള്ളിത്തിരയിലേക്ക് മടങ്ങി വന്നിരുന്നു. അഭിനയത്തിന് ഒപ്പം തന്നെ മികച്ച ഭാരതനാട്യ നർത്തകി കൂടിയാണ് താരം. രണ്ട് ദേശീയ അവാർഡുകളും ഒട്ടനവധി സംസ്ഥാന അവാർഡുകളും ശോഭനക്കു ലഭിച്ചിട്ടുണ്ട്. ശോഭനയുടെ വ്യക്തിജീവിതത്തെ കുറിച്ച് അധികം ആർക്കും അറിയില്ല.പ്രധാന മന്ത്രിയോടൊപ്പം വേദി പങ്കിട്ടതിനു പിന്നാലെ ശോഭനയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വൻ ചർച്ചകളാണ് നടക്കുന്നത്. ഇപ്പോളാതാ താരത്തിന്റെ പഴയ അഭിമുഖമാണ് ശ്രദ്ധ നേടന്നത്.
മകൾ നാരായണി അടുത്തിടെയാണ് തന്റെ സിനിമകൾ കണ്ടതെന്നാണ് ശോഭന അഭിമുഖത്തിലൂടെ പറഞ്ഞത്. ‘അമ്മ വാട്ട് ആർ യു ഡൂയിങ്’ എന്നാണ് മകൾ ചോദിച്ചത്. അവൾക്കത് കണ്ടപ്പോൾ അമ്പരപ്പാണ് ഉണ്ടായത്. ഞാൻ ഇങ്ങനെയായിരുന്നു എന്ന് ചെറുപുഞ്ചിരിയോടെ അവളോട് പറഞ്ഞു. വരനെ ആവശ്യമുണ്ട് എന്ന സിനിമ മകൾക്ക് അത്ര ഇഷ്ടപ്പെട്ടില്ല. എന്റെ കാര്യത്തിൽ മകൾ കുറച്ച് പൊസസ്സീവ് ആണെന്നും ആ സിനിമയിൽ കല്യാണി പ്രിയദർശൻ മകളായി ഉള്ളത് അവൾക്ക് ഇഷ്ടപ്പെട്ടില്ലെന്നും നടി പറയുന്നു.
അവൾക്ക് മൂന്ന് വയസുള്ളപ്പോഴാണ് ഞാൻ തിര എന്ന സിനിമ ചെയ്യുന്നത്. തിയറ്ററിൽ അവളുടെയൊപ്പമാണ് സിനിമ കണ്ടത്. സ്‌ക്രീനിൽ എന്നെ കണ്ടതും അവൾ എന്റെ മുഖത്തേക്ക് നോക്കി. പിന്നീട് എന്തോ ചിന്തയാൽ എന്റെ കയ്യും വലിച്ചു പുറത്തേക്ക് കൊണ്ടു പോയി. അതേ സമയം മകൾക്ക് ഇഷ്ടപ്പെട്ട ചിത്രം മണിച്ചിത്രത്താഴ് ആണെന്നും ശോഭന പറയുന്നു. ശോഭന മകളോട് കർക്കശക്കാരിയാണോന്ന് ചോദിച്ചാൽ അത്യാവശ്യത്തിന് ഉണ്ടെന്നാണ് നടിയുടെ മറുപടി. ‘മകളുടെ സ്‌കൂളിൽ നിന്നും ഫോൺ കോൾ വന്നാൽ പേടിക്കുന്ന സാധാരണ അമ്മയാണ് ഞാൻ. അവരെന്തെങ്കിലും നല്ല കാര്യം പറയാനായിരിക്കും വിളിക്കുന്നതെങ്കിലും ഞാൻ പേടിക്കും. അവൾ ഇപ്പോൾ എട്ടാം ക്ലാസിലായി. ചെന്നൈയിൽ ഞാൻ പഠിച്ച അതേ സ്‌കൂളിലാണ് അവളും പഠിക്കുന്നത്. കോളേജ് പഠനം സ്റ്റെല്ലാ മാരിസിൽ വേണമെന്നാണ് അവളുടെ ആഗ്രഹമെന്നും ശോഭന പറയുന്നു.