സിനിമയില്‍ നിന്നും ഇടവേളയെടുത്ത് മടങ്ങിവന്ന തമിഴ് സൂപ്പര്‍ താരം അജിത് കുമാറിന്റെ പുതിയ ലുക്ക് വൈറലാകുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലായി സിനിമകള്‍ ചെയ്യുന്നുണ്ടെങ്കിലും വിവേകം ഒഴികെ മറ്റൊരു സിനിമയ്ക്കായും കാര്യമായ വെയ്റ്റ് ട്രാന്സ്ഫോര്മേഷന് അജിത് നടത്തിയിരുന്നില്ല. ഇതിന്റെ പേരില്‍ പലപ്പോഴും വലിയ രീതിയിലുള്ള ബോഡി ഷെയ്മിങ്ങ് താരം ഏറ്റുവാങ്ങിയിരുന്നു.
എന്നാല്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്ത് കാര്‍ റേസിങ്ങില്‍ സജീവമായതോടെ ഭാരം കുറച്ച് പുത്തന്‍ ഗെറ്റപ്പിലാണ് അജിത്.എങ്കിലും താടിയോടെയുള്ള സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ സ്റ്റൈലിലായിരുന്നു താരം. എന്നാലിപ്പോള്‍ ഗുഡ് ബാഡ് ആന്‍ഡ് അഗ്ലി സിനിമയിലെ താരത്തിന്റെ പുതിയ ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.
പഴയ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്ക് മാറ്റി കറുത്ത മുടിയിലാണ് താര എത്തുന്നത്. ഇതോടെ താരം കൂടുതല്‍ ചെറുപ്പമായി എന്നാണ് ആരാധകരുടെ കമന്റ്. ചിത്രത്തിന്റെ സംവിധായകന് ആദിക് രവിചന്ദ്രന്‍ ആണ് അജിത്തിന്റെ മേക്കോവര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
ആദിക്കിനൊപ്പം സിനിമ സെറ്റില്‍ നില്ക്കുന്ന അജിത്തിനെയാണ് ചിത്രത്തില്‍ കാണാനാവുക. ' ഈ അവസരം എനിക്കു തന്നതിന് അജിത് സാറിന് നന്ദി. എന്റെ ആഗ്രഹം സഫലമായി. ഈ യാത്ര വളരെ മനോഹരമായിരുന്നു' , എന്നാണ് അജിത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ആദിക് രവിചന്ദ്രന്‍ കുറിച്ചത്. എന്തായാലും ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് താരത്തിന്റെ പുത്തന്‍ ലുക്ക്. നിരവധി പേരാണ് താരത്തിന്റെ പുത്തന്‍ ലുക്കിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്.