തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അസിന്‍. കേരളത്തില്‍ ജനിച്ച അസിന്‍ മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട് .വിവാഹ ശേഷമാണ് നടി അസിന്‍ തോട്ടുങ്കല്‍ സിനിമാ രംഗം വിട്ടത്. മൈക്രോമാക്‌സ് സ്ഥാപകനായ രാഹുല്‍ ശര്‍മ്മയെയാണ് അസിന്‍ വിവാഹം ചെയ്തത്. 2016 ലെ താര വിവാഹം ഏറെ ചര്‍ച്ചയായി.
സ്വകാര്യത ഇഷ്ടപ്പെടുന്നവരാണ് അസിനും രാഹുല്‍ ശര്‍മ്മയും. വിവാഹ ശേഷം അസിനെ ലൈം ലൈറ്റില്‍ കണ്ടിട്ടേയില്ല. ഇപ്പോഴിതാ രാജ് ഷമാനിയുമായുള്ള അഭിമുഖത്തില്‍ കുടുംബത്തെക്കുറിച്ചും കരിയറിനെക്കുറിച്ചും സംസാരിക്കുകയാണ് രാഹുല്‍ ശര്‍മ.
ഭര്‍ത്താവിനും ഏഴ് വയസുകാരിയായ മകള്‍ അരിനുമൊപ്പം ഡല്‍ഹിയിലാണ് അസിനിപ്പോള്‍ താമസിക്കുന്നത്. നടന്‍ അക്ഷയ് കുമാറുമായുള്ള രാഹുലിന്റെ സൗഹൃദമാണ് അസിനെ പരിചയപ്പെടുന്നതിലേക്കെത്തിച്ചത്. അസിനുമായി പ്രണയത്തിലായതിനെ കുറിച്ച് ് രാഹുല്‍ ശര്‍മ്മ മനസ് തുറന്നതിങ്ങനെ>
ങ്ങളുടെ രണ്ടുപേരുടെയും ഗ്രേറ്റ് ഫ്രണ്ട് അക്ഷയ്കുമാര്‍ വഴിയാണ് ഞാനും അസിനും പരിചയപ്പെടുന്നത്. 2012-ല്‍ ഹൗസ്ഫുള്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ധാക്കയിലേക്കുള്ള വിമാന യാത്രയ്ക്കിടെയായിരുന്നു അസിനും അക്ഷയ് യും. ഇന്ത്യയുടെ ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരങ്ങളുടെ ഒരു സ്‌പോണ്‍സര്‍ മൈക്രോമാക്‌സായിരുന്നു. അങ്ങനെയതു കാണാന്‍ ഞാനും ആ പ്രൈവറ്റ് ജെറ്റിലുണ്ടായിരുന്നു. ഞാന്‍ അസിനെ ആദ്യമായി കണ്ടുമുട്ടുന്നത് ആ യാത്രയ്ക്കിടെയാണ്.
ഒരു സ്വകാര്യ ജെറ്റിലായിരുന്നു യാത്ര. ആ യാത്രയ്ക്കിടയില്‍ അക്ഷയ് കുമാര്‍ അസിന് എന്നെ പരിചയപ്പെടുത്തി. തന്റെ അടുത്ത സുഹൃത്താണെന്നാണ് അക്ഷയ് എന്നെക്കുറിച്ച് പറഞ്ഞത്. കുറച്ചുനേരത്തെ സംസാരത്തിനുശേഷം ഞാനും അസിനും സീറ്റിലേക്ക് മടങ്ങി. അതിനിടയില്‍ അക്ഷയ് കുമാര്‍ ഒരു കാര്യം പറഞ്ഞു, 'നിങ്ങള്‍ രണ്ടുപേരും നല്ല മാച്ചാണ്'. അക്ഷയ് കുമാറിന്റെ തമാശയായി അസിന്‍ അതിനെ തള്ളിക്കളഞ്ഞു.
എന്നോടാണെങ്കിലും അസിന്‍ നല്ല കുട്ടിയാണ്, സിമ്പിളാണ്, ഡൗണ്‍ ടു എര്‍ത്താണ്, നിന്നെപ്പോലെ തന്നെയാണ് എന്നൊക്കെ പറഞ്ഞു. കുടുംബത്തെക്കുറിച്ചും ഞങ്ങളോട് രണ്ടു ?പേരോടും അക്ഷയ് സംസാരിച്ചു. അതിനു ശേഷം ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും രണ്ടുപേരുടെയും നമ്പര്‍ തന്നു. അങ്ങനെയാണ് ഞങ്ങള്‍ക്കിടയില്‍ സൗഹൃദവും പ്രണയവുമൊക്കെ തുടങ്ങിയത്...'' രാഹുല്‍ ശര്‍മ്മ പറയുന്നു. ഒരു പോഡ്കാസ്റ്റ് ഷോയിലാണ് രാഹുല്‍ മനസ്സു തുറന്നത്.
ഇന്ന് എന്റെ ജീവിത്തിലെ ഏറ്റവും വലിയ ഭാഗമാണ് അസിന്‍. ഞങ്ങള്‍ക്ക് ഏഴ് വയസ്സുള്ള മകളുണ്ട്. അറിന്‍. ഇന്ന് എന്നോട് ആരെങ്കിലും ദ മോസ്റ്റ് റൊമാന്റ്ക് പ്ലെയ്സ് ഏതാണ് എന്ന് ചോദിച്ചാല്‍ ഞാന്‍ പറയും ധാക്കയാണ് എന്ന്. അവിടെ വച്ചാണ് അസിനെ ആദ്യമായി കണ്ടത് എന്നും രാഹുല്‍ പറയുന്നുണ്ട്.
മൈക്രോമാക്‌സ് ആയിരുന്നു ഏഷ്യ കപ്പിന്റെ പ്രധാന സ്‌പോണ്‍സര്‍. മൈക്രോമാക്‌സിന്റെ ഉടമസ്ഥരിലൊരാളും താന്‍ സഞ്ചരിക്കുന്ന സ്വകാര്യ ജെറ്റിന്റെ ഉടമസ്ഥനുമാണ് രാഹുല്‍ എന്ന് അപ്പോഴും അസിന് അറിയില്ലായിരുന്നു. പിന്നീടാണ് ഇതെല്ലാം മനസിലാക്കുന്നത്.ഇരുവരും പെട്ടെന്ന് അടുപ്പത്തിലായെങ്കിലും പരസ്പരം മനസിലാക്കാന്‍ കുറച്ചുകൂടി സമയം വേണമെന്ന് അസിന്‍ പറഞ്ഞു. പിന്നീട് ഡേറ്റ് ചെയ്യാന്‍ തുടങ്ങിയെങ്കിലും 2015 വരെ അതാരും അറിഞ്ഞിട്ടില്ല. പിന്നീട് 'ഓള്‍ ഈസ് വെല്‍' എന്ന സിനിമയുടെ റിലീസിന്റെ സമയത്തുള്ള അഭിമുഖങ്ങളിലാണ് രാഹുലുമായുള്ള വിവാഹത്തെക്കുറിച്ച് അസിന്‍ തുറന്നുപറഞ്ഞത്.
തന്റെ പ്രണയം ഏകദേശം ഗജിനിയുടെ കഥ പോലെ തന്നെയാണെന്ന് അന്ന് അസിന്‍ പറഞ്ഞു. വിവാഹശേഷം അഭിനയിക്കില്ലെന്നും സ്വസ്ഥമായും സാമാധാനത്തോടേയും കുടുംബജീവിതം നയിക്കണമെന്നും അസിന്‍ ആ അഭിമുഖത്തില്‍തന്നെ വ്യക്തമാക്കി.
ഒരു ട്രഷര്‍ ഹണ്ടിലൂടെയാണ് രാഹുല്‍ അസിനെ പ്രൊപോസ് ചെയ്തത്. ഡല്‍ഹിയിലെ ഒരു ലക്ഷ്വറി ഹോട്ടലില്‍ വെച്ച് ട്രഷര്‍ ഹണ്ടിന് ഒടുവില്‍ വിവാഹാഭ്യര്‍ത്ഥനയുമായി മുട്ടുകുത്തി നില്‍ക്കുന്ന രാഹുലിനെ അസിന്‍ കണ്ടു. മലയാളത്തിലാണ് രാഹുല്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയത്. അതിനായി ദിവസങ്ങള്‍ക്കു മുമ്പ് തന്നെ മലയാളം പഠിക്കുകയായിരുന്നു രാഹുല്‍. എആര്‍ എന്ന് ആലേഖനം ചെയ്ത ആറ് കോടിയുടെ ഒരു മോതിരവും അന്ന് രാഹുല്‍ അണിയിച്ചു. 2016 ഇവര്‍ ഹിന്ദു, ക്രിസ്ത്യന്‍ ആചാരപ്രകാരം വിവാഹം ചെയ്തു.