Latest News

തെലുങ്ക് സിനിമയുടെ ടീസര്‍ ലോഞ്ചില്‍ തിളങ്ങി നടി ഐശ്വര്യ ലക്ഷ്മി; സായി ധരം തേജ് നായകനാകുന്ന ചിത്രത്തിന്റെ ഇവന്റില്‍ തിളങ്ങി രാം ചരണ്‍ അടക്കമുള്ളവര്‍

Malayalilife
 തെലുങ്ക് സിനിമയുടെ ടീസര്‍ ലോഞ്ചില്‍ തിളങ്ങി നടി ഐശ്വര്യ ലക്ഷ്മി; സായി ധരം തേജ് നായകനാകുന്ന ചിത്രത്തിന്റെ ഇവന്റില്‍ തിളങ്ങി രാം ചരണ്‍ അടക്കമുള്ളവര്‍

ന്റെ പുതിയ തെലുങ്ക് സിനിമയുടെ ടീസര്‍ ലോഞ്ചില്‍ ഗ്ലാമറസ് ആയി എത്തി നടി ഐശ്വര്യ ലക്ഷ്മി. രാം ചരണ്‍ അടക്കമുള്ളവര്‍ ചടങ്ങില്‍ അതിഥികളായിരുന്നു.സായി ധരം തേജ് നായകനാകുന്ന ചിത്രത്തിന്റെ ്.ഹൈദരാബാദില്‍ നടന്ന ഇവന്റിലാണ് ഗ്ലാമറസായി് താരം എത്തിയത്. 

ഐശ്വര്യയുടെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണിത്. െബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം കെ.പി. രോഹിത്താണ് സംവിധാനം ചെയ്യുന്നത്. ജഗപതി ബാബു, ശ്രീകാന്ത്, സായികുമാര്‍, അനന്യ നഗല്ല എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ബി. അജനീഷാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

വമ്പന്‍ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രം കെ.പി രോഹിത്ത് സംവിധാനം ചെയ്യുന്നു. ജഗപതി ബാബു, ശ്രീകാന്ത്, സായികുമാര്‍, അനന്യ നഗല്ല എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ബി. അജനീഷ് സംഗീതം നിര്‍വഹിക്കുന്നു. അതേസമയം, സൂരി നായകനാകുന്ന തമിഴ് സിനിമയാണ് ഐശ്വര്യയുടെതായി ഒരുങ്ങുന്ന മറ്റൊരു ചിത്രം.

ഈ ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നിരുന്നു. മാമന്‍ എന്ന് പേരിട്ട ചിത്രം പ്രശാന്ത് പാണ്ടിരാജ് ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പൂജാ ചിത്രങ്ങളും പുറത്തു വന്നിരുന്നു. കമല്‍ഹാസന്‍മണിരത്നം ചിത്രം തഗ് ലൈഫ് ആണ് തമിഴിലെ നടിയുടെ മറ്റൊരു വമ്പന്‍ പ്രോജക്ട്. അടുത്ത വര്‍ഷം ആദ്യം തന്നെ ഈ ചിത്രം തിയേറ്ററുകളിലേക്ക് എത്തിയേക്കും.

മലയാളത്തില്‍ ഹലോ മമ്മിയാണ് നടിയുടേതായി അവസാനം തിയേറ്ററുകളിലെത്തിയ ചിത്രം. ഹൊറര്‍ കോമഡി എന്റര്‍ടെയ്നറായ ചിത്രത്തില്‍ ഷറഫുദ്ദീന്‍ ആണ് മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നത്. സണ്ണി ഹിന്ദുജ, അജു വര്‍ഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോന്‍ ജ്യോതിര്‍, ബിന്ദു പണിക്കര്‍, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ എന്നിവരും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.

Aishwarya Lekshmi teaser launch of SYG

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES