Latest News

കൂട്ടുകാര്‍ക്കൊപ്പം ടാക്സിസ്റ്റാന്‍ഡില്‍ ഡ്രൈവര്‍ ഷണ്‍മുഖം;'തനി നാടന്‍' ലാലേട്ടന്റെ ലുക്കിലുള്ള 'തുടരും' പുതിയ പോസ്റ്റര്‍'

Malayalilife
 കൂട്ടുകാര്‍ക്കൊപ്പം ടാക്സിസ്റ്റാന്‍ഡില്‍ ഡ്രൈവര്‍ ഷണ്‍മുഖം;'തനി നാടന്‍' ലാലേട്ടന്റെ ലുക്കിലുള്ള 'തുടരും' പുതിയ പോസ്റ്റര്‍'

രുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന തുടരും എന്ന ചിത്രത്തിലെ പുതിയ പോസ്റ്ററെത്തി. മോഹന്‍ലാല്‍ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. സന്മനസ്സുള്ളവര്‍ക്ക് സമാധാനം, വരവേല്‍പ്പ് തുടങ്ങിയ സിനിമകളില്‍ കണ്ട ആ 'തനിനാടന്‍' ലാലേട്ടനെ കാണാന്‍ കഴിഞ്ഞുവെന്നാണ് ആരാധകര്‍ പറയുന്നത്. 

ഒരു ഫാമിലി ഡ്രാമ സ്വഭാവത്തില്‍ ഒരുങ്ങുന്ന തുടരും എന്ന സിനിമയില്‍ ഒരു സാധാരണ ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. 'ഓപ്പറേഷന്‍ ജാവ', 'സൗദി വെള്ളക്ക' എന്നീ രണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ സിനിമകള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 

രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ്. ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഷാജികുമാര്‍ ആണ്.

മോഹന്‍ലാലും ശോഭനയും 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ചിത്രത്തില്‍ ഒന്നിക്കുന്നത്. 2004 ല്‍ ജോഷി സംവിധാനം ചെയ്ത 'മാമ്പഴക്കാല'ത്തിലാണ് ഇരുവരും അവസാനമായി ജോഡികളായത്. 2009 ല്‍ റിലീസ് ചെയ്ത സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു. ചിത്രം ജനുവരി 30 ന് തിയേറ്ററുകളിലെത്തും.

new poster thudarum movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES