ജോലിയില്‍ നിന്നും ഒഴിവ് കിട്ടിയാല്‍ ആദ്യ പ്ലാനിങ് യാത്രകള്‍; വിവാഹശേഷമുളള യാത്രകളെക്കുറിച്ച് നടി ശിവദ

Malayalilife
 ജോലിയില്‍ നിന്നും ഒഴിവ് കിട്ടിയാല്‍ ആദ്യ പ്ലാനിങ് യാത്രകള്‍; വിവാഹശേഷമുളള യാത്രകളെക്കുറിച്ച് നടി ശിവദ

തെന്നിന്ത്യന്‍ സിനിമാ ആരാധകര്‍ക്ക സുപരിചിതയായ താരമാണ് ശിവദ. മലയാളത്തിലെ താരത്തിന്റെ സിനിമകളും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ്  സ്വീകരിച്ചത്. ജീവിതത്തിലെ എല്ലാ മനോഹരമായ മുഹൂര്‍ത്തങ്ങളെക്കുറിച്ചും താരം ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ വിവാഹശേഷം നടത്തിയ പ്രിയപ്പെട്ട യാത്രകളെക്കുറിച്ച് പറയുകയാണ് താരം. മനോരമ ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തിലാണ് താരം മനസ്സു തുറന്നത്. 

'എന്റെ കല്യാണത്തിന് മുന്‍പ് അച്ഛനും അമ്മയ്ക്കുമൊപ്പം ഇന്ത്യയ്ക്ക് അകത്തുള്ള യാത്രകളാണ് കൂടുതലായും നടത്തിയിട്ടുള്ളത്. ഗോവ, മുംബൈ, ഡല്‍ഹി, ഹൈദരബാദ്, അങ്ങനെ ആ ലിസ്റ്റ് നീണ്ട് കിടക്കുന്നു. അച്ഛന് ജോലിയില്‍ നിന്ന് അവധി കിട്ടുമ്‌ബോഴാണ് കുട്ടിക്കാലത്ത് ഞങ്ങള്‍ കുടുംബസമേതം യാത്ര പോയിരുന്നത്. ആ സമയങ്ങളില്‍ വാഹനത്തില്‍ അധിക ദൂരം ഇരിക്കുന്നത് എനിക്ക് വലിയ ബുദ്ധിമുട്ടായിരുന്നു.

യാത്രക്കിടയിലെ ആ മടുപ്പിനെ തുടച്ച് മാറ്റിയത് ഭര്‍ത്താവായ മുരളിയാണ്. മുരളിയുടെ ഒപ്പം കൂടിയതോടെ യാത്രയുടെ പെരുമഴക്കാലമായി. നോര്‍ത്തീസ്റ്റ് മുഴുവനും ചുറ്റിയടിച്ചു. ഇന്ത്യയിലും വിദേശത്തുമടക്കം ഒരുപാട് സ്ഥലങ്ങളിലേക്കുള്ള യാത്രകള്‍. ശരിക്കും ആസ്വദിച്ച യാത്രകളായിരുന്നു എല്ലാം. ഇനിയും ഇന്ത്യയ്ക്ക് അകത്ത് ഒരുപാട് ഇടങ്ങള്‍ സന്ദര്‍ശിക്കാനുണ്ടെന്നാണ് ശിവദ പറയുന്നത്.

മുരളിയും ഞാനും ജോലിയില്‍ നിന്നും ഒഴിവ് കിട്ടിയാല്‍ ആദ്യ പ്ലാനിങ് യാത്രയാണ്. പെട്ടെന്നുള്ള ട്രിപ്പ് ആയിരിക്കും. ഞങ്ങളുടെ പണ്ട് മുതലേയുള്ള ആഗ്രഹം വര്‍ഷത്തില്‍ ഇന്ത്യയ്ക്ക് അകത്തുള്ള ഒരു യാത്രയും പിന്നെ ഒരു വിദേശയാത്രയും എന്നതായിരുന്നു. ആ ആഗ്രഹം കുറേ പ്രവര്‍ത്തികമാക്കാന്‍ സാധിച്ചിട്ടുണ്ട്. കൊറോണ കാണിച്ചത് വലിയൊരു ചതിയാണ്. ഇത്തവണത്തെ യാത്ര സ്വപ്നങ്ങളെല്ലാം പോയെന്നും താരം പറയുന്നു.

Read more topics: # shivada,# about journey,# after marriage
shivada about journey after marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES