ദുല്‍ഖര്‍ സല്‍മാന്‍ നായകാനെത്തിയ സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ മലയാളസിനിമാരംഗത്തേക്ക് എത്തിയ നടിയാണ് ഗൗതമി നായര്‍. വിവാഹത്തിന് കഴിഞ്ഞ് നീണ്ട ഒരിടവേളക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തുകയാണ് താരം. പക്ഷേ അഭിനയരംഗത്ത് നിന്ന് മാറി സംവിധായികയായിട്ടാണ് ഇത്തവണ ഗൗതമി എത്തുന്നത്.
സണ്ണിവെയ്ന്‍, അനൂപ് മോനോന്‍, ദുര്‍ഗാകൃഷ്ണ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് തിരുവനന്തപുരത്ത് ആരംഭിച്ചു. ഗൗതമി തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് വഴിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്ത് വിടുമെന്നാണ് ഗൗതമി പോസ്റ്റില്‍ പറയുന്നു.സൈജു കുറുപ്പ് ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. കെ.എസ് അരവിന്ദ്, ഡാനിയേല്‍ സായൂജ് നായര്‍ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്.
സെക്കന്‍ഡ് ഷോയുടെ സംവിധായകനായ ശ്രീനാഥ് രാജേന്ദ്രനെയാണ് ഗൗതമി വിവാഹം കഴിച്ചത്. 2017ല്‍ ഗൗതമിയുടെ സ്വദേശമായ ആലപ്പുഴയില്‍ വെച്ചാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തോടെ അഭിനയത്തിന് ഗുഡ് ബൈ പറഞ്ഞ താരം ഒരിടവേളക്ക് ശേഷം തിരിച്ചെത്തുകയാണ്.