ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ കിംഗ് ഖാന്റെ പുതിയ ചിത്രം സീറോയുടെ ഷൂട്ടില്‍ ലൊക്കേഷനില്‍ തീപിടുത്തം. മുംബൈ ഫിലിം സിറ്റിയിലെ ഷൂട്ടിംങ് സെറ്റിലെ തീപിടുത്തം നടന്ന സമയത്ത് ഷാരൂഖ് ഖാനും സെറ്റിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അഗ്നിശമന സേനയുടെ അഞ്ച് യൂണിറ്റ് എത്തിയാണ് തീയണച്ചത്.
ബോളിവുഡിന്റെ കിംഗ് ഖാന് ഷാറൂഖ് പൊക്കക്കുറവുമായി എത്തുന്ന ചിത്രമാണ് സീറോ. ആനന്ദ് റായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ സല്മാന് ഖാനും എത്തുന്നുണ്ട്. കത്രീന കൈഫ്, അനുഷ്ക ശര്‍മ എന്നിവര്‍ നായികമാരാകുന്ന ചിത്രം ഡിസംബര്‍ 21ന് റിലീസ് ചെയ്യും.
ചിത്രത്തിന്റെ പോസ്റ്ററില്‍ ഷാരൂഖ് ട്രൗസര്‍ ധരിച്ച് സിഖ് മതചിഹ്നങ്ങളായ കൃപാണും ഖത്രയും അണിഞ്ഞ് നില്ക്കുന്നു എന്ന പരാതിയില്‍ സിഖ് സംഘടനകളും ബിജെപി പ്രവര്‍ത്തകരും നേരത്തേ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. . എന്നാല്‍ പോസ്റ്ററില്‍ കാണുന്നത് സിഖ് മതചിഹ്നമായ കൃപാണമല്ല, കഠാരയാണെന്നും നിര്‍മ്മാതാക്കള്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്.