Latest News

ഏബ്രിഡ് ഷൈന്റെ പുതിയ ചിത്രത്തിലും നായികയായി എത്തുന്നത് പൂമരത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നിത പിള്ള...!

Malayalilife
ഏബ്രിഡ് ഷൈന്റെ പുതിയ ചിത്രത്തിലും നായികയായി എത്തുന്നത് പൂമരത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നിത പിള്ള...!

പൂമരം എന്ന ചിത്രത്തിന് ശേഷം ഏബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഉടന്‍ ആരംഭിക്കും. പൂമരത്തിലൂടെ സിനിമാ ലോകത്തേയ്ക്ക് അരങ്ങേറ്റം കുറിച്ച നായികയാണ് നീത പിള്ള. പുതിയ ചിത്രത്തിലും നായികയാണ് നിത. ചിത്രത്തിന്റെ ഷൂട്ടിംങിനായി ഹിമാചല്‍ പ്രദേശിലേക്ക് ഏബ്രിഡ് ഷൈനും സംഘവും ഉടന്‍ തന്നെ യാത്ര തിരിക്കുമെന്നാണ് സൂചന.

ചിത്രത്തിന്റെ പൂരിഭാഗം ഷൂട്ടിങ്ങും ഹിമാചല്‍ പ്രദേശിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിലും പുതുമുഖങ്ങളാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. പൂമരം കണ്ടവരാരും നിതയെ മറക്കില്ല. കോളജ് യൂണിയന്‍ ചെയര്‍പേഴ്സണ്‍ ഐറിന്‍ എന്ന കഥാപാത്രമായി പൂമരത്തില്‍ തിളങ്ങിയ  നീതയുടെ പ്രകടനം ഏറെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് എത്തിയിട്ടില്ല.
 

Read more topics: # abrid shine,# new film,# neeta pillai
abrid shine,new film,neeta pillai

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക