വിജയ്-ആറ്റ്‌ലി കൂട്ടുകെട്ടില്‍ പുതിയ ചിത്രം ഒരുങ്ങുന്നു. തെരി,മെര്‍സല്‍ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷമാണ് വിജയ്-അറ്റ്ലീ ടീം വീണ്ടുമൊന്നിക്കുന്നത്. ചിത്രത്തില്‍ വനിതാ ഫുട്ബോള്‍ ടീമിന്റെ കോച്ചായാണ ഇളയ ദളപതി എത്തുന്നത്. വിജയ്‌യുടെ നായികയായി എത്തുന്നത് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ്.
ദളപതി 63 എന്ന ഒരു സ്പോര്‍ട്സ് ത്രില്ലര്‍ ചിത്രവുമായിട്ടാണ് ഈ കൂട്ടുകെട്ട് എത്തുന്നത്. കായിക പശ്ചാത്തലത്തിലുള്ള ചിത്രത്തില്‍ വിജയ് ഒരു ഫുട്ബോള്‍ കോച്ചായിട്ടാണ് എത്തുന്നത്. 16 പെണ്‍കുട്ടികള്‍ ഉള്‍പ്പെടുന്ന ഫുട്ബോള്‍ ടീമിന്റെ പരിശീലകനായാണ് വിജയ് ചിത്രത്തില്‍ എത്തുന്നത്.
എജിഎസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം വിജയുടെ 63ാം സിനിമയാണ്. ചിത്രത്തില്‍ ഹാസ്യനടന്‍ വിവേക് ഒരു പ്രധാന വേഷത്തിലെത്തുന്നു. എ.ആര്‍. റഹ്മാന്‍ സംഗീതവും ജി.കെ വിഷ്ണു ഛായാഗ്രഹണവും അനല്‍ അരശ് ആക്ഷന്‍ കൊറിയോഗ്രഫിയും നിര്‍വഹിക്കും. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകളെല്ലാം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.