രണ്ടാമത്തെ കുഞ്ഞതിഥിയെ വരവേല്‍ക്കാനുള്ള കാത്തിരിപ്പിലാണ് നടി ഷംന കാസിം.ജീവിതത്തിലെ സന്തോഷകരമായ കാലഘട്ടത്തിലൂടെയാണ് നടി ഷംന കാസിം കടന്ന് പോകുന്നത്. കരിയറും കുടുംബ ജീവിതവും ഒരുമിച്ച് മുന്നോട്ട് കൊണ്ട് പോകുകയാണ് ഷംന.
ഇപ്പോളിതാ ഒന്‍പത് മാസത്തെ തന്റെ ഗര്‍ഭകാല യാത്രയെക്കുറിച്ച് ഹൃദ്യമായ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ഷംന. '9 മാസങ്ങള്‍ നീണ്ട മനോഹരമായ ഒരു യാത്ര. എന്റെ രണ്ട് ഉമ്മമാര്‍ എന്നെ സ്‌നേഹത്തോടെയും കരുതലോടെയും ഒരുക്കിയപ്പോള്‍ ഉണ്ടായ ആ ശുദ്ധമായ സന്തോഷത്തിന്റെ നിമിഷം... അത് വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ എനിക്ക് കഴിയില്ല.
പ്രസവദിനം അടുത്തു വരികയാണ്... ദയവായി എന്നെയും എന്റെ കുഞ്ഞിനെയും നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഓര്‍ക്കുക. സുരക്ഷിതമായ പ്രസവവും ആരോഗ്യ മുള്ളൊരു കുഞ്ഞിനെയും നല്‍കി അല്ലാഹു ഞങ്ങളെ അനുഗ്രഹിക്കട്ടെ. ഒരു പുതിയ ജീവിതം... പുതിയൊരു അനുഗ്രഹം...ഒരു മനോഹരമായ തുടക്കം,' -ഷംന ചിത്രങ്ങള്‍ക്കൊപ്പം ഇന്‍സ്റ്റ?ഗ്രാമില്‍ കുറിച്ചു.
2022 ലാണ് ദുബായിലെ ബിസിനസുകാരനായ ഷാനിദ് ആസിഫ് അലിയെ നടി വിവാഹം കഴിച്ചത്. ഇവര്‍ക്ക് ഹംദാന്‍ എന്നൊരു മകന്‍ കൂടിയുണ്ട്. അടുത്തിടെയാണ് താന്‍ രണ്ടാമതും അമ്മയാകാന്‍ പോകുന്നുവെന്ന് ഷംന ആരാധകരെ അറിയിച്ചത്.
ഇതിനിടെ ഷാനിദ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പും ശ്രദ്ധനേടുകയാണ്.ഒരു പുരുഷന്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ വെയിലും മഴയും മറന്ന് കഷ്ടപ്പെട്ട് ഓടുന്നത് സ്വന്തം സ്വപ്നങ്ങള്‍ക്കല്ല...തന്റെ കുടുംബം സുഖമായി ജീവിക്കാനാണ്. അതിനിടയില്‍ അവന്‍ മറക്കുന്നത് സ്വന്തം ആരോഗ്യവും സമയവും ആഘോഷങ്ങളും ജീവിതത്തിന്റെ ചെറിയ സന്തോഷങ്ങളുമാണ്. ജീവിതം മുഴുവന്‍ മക്കള്‍ക്കായി ജീവിച്ച ആ മനുഷ്യന്‍ ഒരു ദിവസം ഈ ലോകം വിടുമ്പോള്‍ അവന്‍ കഷ്ടപ്പെട്ട് വളര്‍ത്തിയ
അവന്റെ മക്കള്‍ അവന്റെ കബറിടത്തില്‍ എത്തി അവനുവേണ്ടി ഒരു ദുആ ചെയ്താല്‍...
അതിലേറെ വലിയ സമ്പത്ത് ഈ ലോകത്തില്‍ ഒരു മനുഷ്യനുമില്ല. അല്ലാഹുവേ...നമ്മള്‍ വളര്‍ത്തുന്ന മക്കളെ നമ്മള്‍ മരിച്ച ശേഷവും നമ്മളെ മറക്കാതെ നമ്മള്‍ക്കായി പ്രാര്‍ത്ഥിക്കുന്ന നല്ല മക്കളാക്കണമേ എന്നാണ് ഷാനിദ് ആസിഫ് അലിയുടെ കുറിപ്പ്. ഭാര്യക്കും മകനുമൊപ്പമുള്ള ഫോട്ടോയും ഷാനിദ് പങ്കുവെച്ചിട്ടുണ്ട്.