Latest News

ബിഗ് ബോസ് തുടങ്ങി അല്ലേ..?!എന്തു പറ്റിയോ ആവോ?ഇത്തവണ എന്നെ വിളിച്ചേ ഇല്ല; പരിഹാസക്കുറിപ്പുമായി ഷമ്മി തിലകന്റെ പോസ്റ്റ് 

Malayalilife
 ബിഗ് ബോസ് തുടങ്ങി അല്ലേ..?!എന്തു പറ്റിയോ ആവോ?ഇത്തവണ എന്നെ വിളിച്ചേ ഇല്ല; പരിഹാസക്കുറിപ്പുമായി ഷമ്മി തിലകന്റെ പോസ്റ്റ് 

രു നടന്‍ എന്നതിലുപരി ഉറച്ച നിലപാടുകള്‍ കൊണ്ടും തുറന്ന് പറച്ചിലുകള്‍ കൊണ്ടും ശ്രദ്ധ നേടിയ ആളാണ് ഷമ്മി. മറ്റുള്ള താരങ്ങളെ അപേക്ഷിച്ച് സമൂഹ മാധ്യമങ്ങളില്‍ വളരെ സജീവമായ ആളാണ് ഷമ്മി തിലകന്‍. തനിക്ക് വരുന്ന നല്ലതും മോശവുമായ കമന്റുകള്‍ക്ക് മറുപടി നല്‍കാന്‍ അദ്ദേഹം ശ്രമിക്കാറുണ്ട്. അത്തരത്തില്‍ ഇപ്പോഴതാ അദ്ദേഹം പങ്കുവെച്ച ഒരു പോസ്റ്റാണ് ഏറെ ചര്‍ച്ചയാകുന്നത്.

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് തുടങ്ങി ഒമ്പത് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ അല്‍പ്പം പരിഹാസച്ചുവ കലര്‍ന്ന കുറിപ്പുമായി എത്തിയിരിക്കുകയാണ് താരം. ഇത്തവണ തനിക്ക് ബിഗ് ബോസിലേക്ക് വിളിച്ചില്ലെന്നും ഉളുപ്പ് ഉള്ളതുകൊണ്ടായിരിക്കുമെന്നുമാണ് ഷമ്മി കുറിച്ചത്.

തനിക്കെതിരായ അമ്മ സംഘടനയുടെ നീക്കത്തിന് പിന്നില്‍ അച്ഛനോട് കലിപ്പുള്ളവരാണെന്ന് ഷമ്മി തിലകന്‍ അടുത്തിടെ ആരോപിച്ചത് വലിയ ചര്‍ച്ചയായിരുന്നു. അച്ഛന്‍ തിലകനെപ്പോലെ തന്നെ എല്ലാ കാര്യങ്ങളിലും മുഖം നോക്കാതെ നിലപാടുകള്‍ പറയാന്‍ ഒട്ടും മടി കാണിക്കാറില്ല ഷമ്മി തിലകന്‍. പലപ്പോഴും അമ്മ സംഘടനയ്‌ക്കെതിരെ ഷമ്മി തിലകന്‍ പറയുകയും അച്ഛന്റെ മരണശേഷവും അമ്മ സംഘടനയുടെ ചില തീരുമാനങ്ങള്‍ക്കെതിരെ പരസ്യമായി പ്രതികരിക്കുകയും മോഹന്‍ലാല്‍ അടക്കമുള്ളവര്‍ക്കെതിരെ ഒളിയമ്പുകള്‍ എറിയുകയും ചെയ്തിട്ടുണ്ട് താരം. 

ഒപ്പം ബിഗ് ബോസ് ലോഗോയ്‌ക്കൊപ്പം മോഹന്‍ലാല്‍ നില്‍ക്കുന്ന ചിത്രവും പങ്കുവച്ചിട്ടുണ്ട്. താരത്തിന്റെ കുറിപ്പ് പങ്കിട്ടതോടെ നിരവധി പേര്‍ കമന്റുകള്‍ കുറിക്കുന്നുണ്ട്. 

ഷമ്മി ചേട്ടന്റെ ജനുസ് അത് മഹാനടന്‍ തിലകന്‍ ചേട്ടന്റെതാണ്... അഭിമാനം കുറച്ച് കൂടും എന്ന് ഷമ്മി തിലകന്റെ നിലപാടിനെ പ്രശംസിച്ച് ചിലര്‍ കമന്റിട്ടപ്പോള്‍ മോഹന്‍ലാലിനെ മാത്രം ലക്ഷ്യം വെച്ച് കുറ്റപ്പെടുത്തുന്നതിനെ മറ്റു ചിലര്‍ വിമര്‍ശിച്ചിട്ടുമുണ്ട്. മുന്‍പ് അമ്മ സംഘടനയുടെ നീക്കത്തെക്കുറിച്ച് ഷമ്മി പരസ്യമായി പ്രതികരിച്ചിരുന്നു. 'നടപടി നേരിടാന്‍ തയ്യാറാണ്. ഞാന്‍ ചെയ്ത തെറ്റ് എന്താണെന്ന് എന്നെ ബോധിപ്പിച്ചിട്ടില്ല. എന്റെ ഭാഗം പൂര്‍ണ്ണമായും കേട്ടിട്ടില്ല. അതിന് മാത്രമുള്ള തെറ്റൊന്നും ചെയ്തിട്ടില്ല. എന്റെ നിലപാട് ഞാന്‍ പറയും.' എന്നാണ് അമ്മ സംഘടനയുടെ നീക്കത്തിന് പിന്നില്‍ അച്ഛനോട് കലിപ്പുള്ളവരാണെന്ന് പറഞ്ഞ് ഷമ്മി പ്രതികരിച്ചത്.

 

shammi thilakan post about bigg boss

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES