Latest News

ഷാജി കൈലാസ് ചിത്രം ഹണ്ടിന്റെ ഫസ്റ്റ് ലുക്ക് പങ്ക് വച്ച് പൃഥിരാജ്; പോസ്റ്ററിലുള്ളത് ഭാവനയുടെ വ്യത്യസ്തത നിറഞ്ഞ ലുക്ക്

Malayalilife
ഷാജി കൈലാസ് ചിത്രം ഹണ്ടിന്റെ ഫസ്റ്റ് ലുക്ക് പങ്ക് വച്ച് പൃഥിരാജ്; പോസ്റ്ററിലുള്ളത് ഭാവനയുടെ വ്യത്യസ്തത നിറഞ്ഞ ലുക്ക്

ഭാവനയെ കേന്ദ്രകഥാപാത്രമാക്കി പ്രശസ്ത സംവിധായകന്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'ഹണ്ട്' ഫസ്റ്റ്ലുക്ക് പുറത്തുവിട്ടു. പ്രൃഥ്വിരാജാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തിറക്കിയത്. താരം തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. 

പോസ്റ്ററില്‍ നടിയുടെ മുഖം വളരെ വ്യത്യസ്തമായ രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. മെഡിക്കല്‍ കോളേജ് ക്യാമ്പസ് പശ്ചാത്തലത്തില്‍ ഹൊററിനും സസ്പെന്‍സിനും ഏറെ പ്രധാന്യമുളള ചിത്രമാണിത്. ഭാവന ചിത്രത്തില്‍ മെഡിക്കല്‍ കോളേജിലെ പിജി റസിഡന്റ് ഡോ.കീര്‍ത്തി എന്ന കഥാപാത്രമായി അഭിനയിക്കുന്നു.

സിനിമയുടെ ചിത്രീകരണം കഴിഞ്ഞയാഴ്ച ആരംഭിച്ചിരുന്നു.ചിത്രത്തില്‍ ഭാവനയെ കൂടാതെ രണ്‍ജി പണിക്കാര്‍, അജമല്‍ അമീര്‍, അതിഥി രവി, ബിജു പപ്പന്‍, ചന്തു നാഥ്, ദിവ്യാ നായര്‍ എന്നിവരാണ് മറ്റുഭിനേതാക്കള്‍. ജയലക്ഷ്മി ഫിലിംസിന്റെ ബാനറില്‍ കെ.രാധകൃഷ്ണനാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്.

 

shaji kailas hunt firstlook poster

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES